പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്രനടിയും നർത്തകിയുമാണ് ശോഭന. 1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമതായി അഭിനയിക്കുന്നത്. അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി കാണാമറയത്ത് എന്ന ചിത്രത്തിലും ശോഭന അഭിനയിച്ചു. 1994-ൽ ഫാസലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ൽ ശോഭനക്ക് രണ്ടാമത്തെ ദേശീയ അവാർഡ് ലഭിച്ചു.ശോഭന ഒരു പ്രശസ്ത ഭരതനാട്യ നർത്തകി കൂടിയാണ്. മദ്രാസിലെ ചിദംബരം അക്കാദമിയിൽ ശോഭന ഭരതനാട്യം അഭ്യസിച്ചു തുടങ്ങി. പ്രശസ്ത നർത്തകിമാരായ ചിത്രാ വിശ്വേശരനും പദ്മ സുബ്രമണ്യവും ശോഭനയുടെ ഗുരുനാഥമാരായിരുന്നു.ഭരതനാട്യത്തിൽ ശോഭനയുടെ ഭാവാഭിനയം പ്രശസ്തമാണ്.ശോഭനയുടെ നൃത്തപാടവവും സൗന്ദര്യവും കാരണം 1980കൾ മുതൽ 1990കൾ വരെയുള്ള കാലഘട്ടത്തിലെ ഏറ്റവും സുന്ദരിയായ തെന്നിന്ത്യൻ അഭിനേത്രിയായി ശോഭന കണക്കാക്കപ്പെട്ടു.
ശോഭന ഇന്ന് ചെന്നൈയിൽ കലാർപ്പണ എന്ന പേരിൽ ഒരു നൃത്തവിദ്യാലയം നടത്തുന്നു.ശോഭനയുടെ അതിമനോഹരമായ നൃത്തം ആസ്വദിക്കാം.
Post Your Comments