
മോട്ടോര്‍ വാഹന വകുപ്പിന്റെ പിടി ഫ്രീക്കന്മാരായി പാഞ്ഞ എയര്‍ ബസുകള്‍ക്കും വീണു. 500 രൂപ പിഴ ഈടാക്കിയത് അനുമതി കൂടാതെ നിറം മാറ്റിയതിനാണ്. കഴിഞ്ഞ ദിവസങ്ങളിലായി പിടിവീണത് കൊല്ലം, മാവേലിക്കര രജിസ്ട്രേഷനുകളിലെ രണ്ടു ബസുകള്‍ക്കാണ്. ബസില്‍ പതിപ്പിച്ചിരുന്നത് ഫുട്ബോള്‍ താരങ്ങളുടെയും സിനിമാതാരങ്ങളുടെയും ചിത്രങ്ങളാണ്. ഓരോ വാഹനത്തിനും 67,000 രൂപ ഫീസും 500 രൂപ പിഴയും ഉള്‍പ്പെടെ രണ്ട് എയര്‍ ബസുകളില്‍ നിന്നു മാത്രമായി സര്‍ക്കാരിലേക്കു ലഭിച്ചത് 1.35 ലക്ഷം രൂപയാണ്. വാഹനങ്ങളില്‍ പരസ്യങ്ങള്‍ പതിക്കുകയോ നിറമോ രൂപമോ മാറ്റുകയോ ചെയ്യണമെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പിനെ മുന്‍കൂട്ടി അറിയിച്ച് അനുവാദം വാങ്ങണം.
read also: ഇന്ത്യക്ക് ഇനി ഒറ്റ ഡ്രൈവിങ് ലൈസന്‍സ് :മോട്ടോര്‍ വാഹന രംഗത്ത് വൻ വിപ്ലവത്തിന് തുടക്കമായി
ആലപ്പുഴ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ഷിബു കെ.ഇട്ടി പാസഞ്ചര്‍ സര്‍വീസ് നടത്തുന്ന പല ബസുകളും ഇത്തരത്തില്‍ നിറം മാറ്റിയും ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിച്ച് അപകടത്തിനിടയാക്കുന്നവിധം പരസ്യങ്ങള്‍ പതിച്ചും സര്‍വീസ് നടത്തുന്നുണ്ടെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചു. ബസുകളില്‍ മറ്റു വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന വിധം ചിത്രം പതിച്ച ബസുകള്‍ക്ക് അനധികൃതമായി പരസ്യം പതിച്ചതിനുള്ള ഫീസ് ആണു ചുമത്തിയിരിക്കുന്നത്. ഒരു ചതുരശ്ര സെന്റീമീറ്ററിന് 20 പൈസ നിരക്കില്‍ ചിത്രമോ എഴുത്തോ ഉപകരണമോ സ്ഥാപിച്ചു പരസ്യം ചിത്രീകരിച്ചാല്‍ സര്‍ക്കാരിലേക്കു ഫീസ് അടയ്ക്കണം. ഇത്തരത്തില്‍ ഒരു ബസിന് 67,000 രൂപയാണ് ഫീസ് അടയ്ക്കേണ്ടത്.
അതുപോലെ ചെവി തുളച്ചു പായുന്ന ബുള്ളറ്റിനും പിടിവീഴും. മോട്ടോര്‍ വാഹന വകുപ്പ് യഥാര്‍ഥ സൈലന്സറുകള്മാറ്റി, ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന വ്യാജ സൈലന്‍സറുകള്‍ ഘടിപ്പിച്ചു നിരത്തിലൂടെ പായുന്ന ബുള്ളറ്റുകള്‍ക്കെതിരെയും നടപടി തുടങ്ങി. 13 ഇരുചക്രവാഹനങ്ങളെയാണു രണ്ടു ദിവസത്തിനിടെ പിടികൂടിയത്. കടുത്ത ശബ്ദമലിനീകരണമുണ്ടാക്കിയതിനും വാഹനത്തിനു രൂപമാറ്റം വരുത്തിയതിനുമാണു കേസെടുത്തത്.
Post Your Comments