IndiaNews

പകട് വാ വിവാഹ് മൂലം ബിഹാറിൽ തട്ടിക്കൊണ്ടു പോകുന്ന യുവാക്കളുടെ എണ്ണം ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

പട്‌ന: പകട് വാ വിവാഹ്’ എന്നപേരില്‍ ബിഹാറില്‍ അറിയപ്പെടുന്ന നിര്‍ബന്ധിത വിവാഹത്തിനുവേണ്ടി. കഴിഞ്ഞ നാലുവർഷത്തിനിടെ തട്ടിക്കൊണ്ടു പോയത് 12000 യുവാക്കളെ. 2017ല്‍ മാത്രം തട്ടിക്കൊണ്ടുപോയത് 3405 യുവാക്കളെ എന്ന് സര്‍ക്കാരിന്റെ ഔദ്യോഗികരേഖകൾ വ്യക്തമാക്കുന്നു. 2016-ല്‍ 3070, 2015-ല്‍ 3000, 2014-ല്‍ 2526 എന്നിങ്ങനെയാണ് മറ്റു വര്‍ഷങ്ങളിലെ കണക്കുകകൾ.

ശരാശരി ഒമ്പത് ‘പകട് വാ വിവാഹ’ങ്ങളാണ് സംസ്ഥാനത്ത് ദിവസവും നടക്കുന്നത്. തോക്കിന്‍മുനയില്‍ നിര്‍ത്തിയോ കുടുംബത്തിനു നേരേ ഭീഷണിമുഴക്കിയോ ആണ് ഇത്തരത്തിലുള്ള വിവാഹങ്ങളില്‍ ഭൂരിഭാഗവും നടക്കാറുള്ളതെന്നും വരുംദിവസങ്ങളില്‍ ഇത്തരം സംഭവങ്ങളെക്കുറിച്ച് ജാഗരൂകയായിരിക്കണമെന്നുള്ള നിർദേശം ലഭിച്ചതായും പോലീസ് പറയുന്നു.

സ്ത്രീധനം ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടിവരുന്നതാണ് ‘പകട് വാ വിവാഹ’ങ്ങള്‍ കൂടുന്നതിന്റെ കാരണമെന്ന് ബിഹാറില്‍ സാമൂഹികപ്രവര്‍ത്തകൻ മഹേന്ദര്‍ യാദവ് പറയുന്നു. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളാണ് യുവാക്കളെ തട്ടിക്കൊണ്ടുപോകുന്നത്. ചിലപ്പോള്‍ കുറ്റവാളികളെ ഉപയോഗിച്ചുപോലും ഇത് നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2015-ലെ റിപ്പോര്‍ട്ട് 18 വയസ്സിനുമുകളിലുള്ള യുവാക്കളുടെ തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ ബിഹാറാണ് മുന്നിലെന്ന് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വം വിവാഹം കഴിപ്പിച്ച പട്‌നയിലെ ഒരു എന്‍ജിനീയര്‍ വധുവിനെ സ്വീകരിക്കാതിരുന്നത് ദേശീയമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.

Read alsoകുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം : ആന്ധ്ര സ്വദേശിയുടെ കൈയില്‍ നിന്ന് കണ്ടെത്തിയത് മാരക വസ്തുക്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button