Latest NewsNewsIndia

കേന്ദ്ര നിർദ്ദേശം : ദയാവധം ആവശ്യപ്പെട്ട അഞ്ചുവയസുകാരന്‍റെ ചികിത്സ എയിംസ് ഏറ്റെടുത്തു

ന്യൂഡൽഹി:ചികിത്സാ പിഴവ് മൂലം വൈകല്യം സംഭവിച്ച അഞ്ച് വയസ്സുകാരന്‍റെ ചികിത്സ ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് ഏറ്റെടുത്തു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെയും ഭാര്യ ഷീല കണ്ണന്താനത്തിന്‍റെയും നേതൃത്വത്തിലാണ് കുട്ടിയെ ചികിത്സയ്ക്കായി എയിംസിലേക്ക് കൊണ്ടുപോയത്. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ എംയിസില്‍ ഡോക്ടര്‍മാരുടെ സംഘം രൂപീകിരിക്കാന്‍ തീരുമാനിച്ചിരുന്നു.

എയിംസ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ കേരള ഹൗസിലെത്തി കുട്ടിയെ പരിശോധിക്കുകയും ചെയ്തിരുന്നു.ഡാനി സ്റ്റെനോ എന്ന അഞ്ച് വയസ്സുകാരന്‍റെ ദുരവസ്ഥ കണ്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. ഡാനി സ്റ്റെനോ എന്ന അഞ്ചുവയസ്സുകാരന് കാഴ്ചയില്ല, സംസാര ശേഷിയില്ല, മറ്റുകുട്ടികളെ പോലെ നടക്കാനോ ഓടാനോ പറ്റില്ല, എന്തിന് ഒന്നുനിവര്‍ന്നിരിക്കാന്‍ പോലും ആകില്ല.

എന്നാൽ എല്ലാം ശബ്ദവും കേള്‍ക്കാന്‍ പറ്റും. ഓരോ ശബ്ദം കേള്‍ക്കുമ്പോള്‍ അവന്‍ അസ്വസ്ഥനാകും. പേടിച്ച് കരയും. പ്രസവ സമയത്ത് ആശുപത്രിയിലെ ചികിത്സാപിഴവാണ് ഇതിന് കാരണമെന്നാണ് മാതാ പിതാക്കൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button