കഴിഞ്ഞ ആഴ്ചയിലെ മികച്ച ഗോള്‍ കണ്ടെത്താന്‍ തിരഞ്ഞെടുപ്പില്‍ രണ്ട് ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇടം നേടി. സി.കെ വിനീതും, ജാക്കിചന്ദ് സിങുമാണ് മികച്ച ഗോളുകള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്.ഇത്തരമൊരു തീരുമാനത്തിലൂടെ ഐഎസ്എൽ അധികൃതർ ആരാധകരെ കുടുക്കിയിരിക്കുകയാണ്. ആരെ തെരഞ്ഞെടുക്കുമെന്ന കൺഫ്യൂഷനിലാണ് ആരാധകർ. രണ്ട് ഗോള്‍ ഓഫ് ദ വീക്ക് പുരസ്കാരം നല്‍കാനാകുമോയെന്നാണ് മഞ്ഞപ്പട ചോദിക്കുന്നത്.
Read Also: ബ്ലാസ്റ്റേഴ്സ് പരാതി നൽകി; എഫ്.സി ഗോവയിലെത്തിയ മാര്‍ക്ക് സിഫ്നിയോസ് ഇന്ത്യ വിട്ടു
ഐഎസ്എല്ലിന്റെ ഒഫിഷ്യല്‍ പേജില്‍ ഇത് വന്നപ്പോൾ തന്നെ ആരാധകർ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കുന്നുണ്ട്. ഐഎസ്എല്‍ അധികൃതരുടെ സൈക്കോളജിക്കല്‍ മൂവ്മെന്റ് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ബെംഗളുരുവിന്റെ മിക്കു, ഗോവയുടെ കോറോ, മന്ദര്‍ റാവു ദേശായി എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റുള്ളവര്‍.
Post Your Comments