![](/wp-content/uploads/2018/02/guyest.jpg)
മുംബൈ: ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസം പാകിസ്താന്റെ ആക്രമണത്തില്‍ ഇന്ത്യയ്ക്കുണ്ടായ നഷ്ടം മറക്കില്ലെന്നും അതിന് തക്കതായ മറുപടി ഇന്ത്യ നല്‍കുമെന്നും ആഭ്യന്തരമന്ത്രി ഹന്സ്രാജ് ആഹിര്‍. വെടിനിര്‍ത്തല്‍ ലംഘിച്ച് കഴിഞ്ഞ ദിവസം പാകിസ്താന് നടത്തിയ ആക്രമണത്തില്‍ ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നാല് ജവാന്മാര് കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ആക്രമണം യാതൊരു പ്രകോപനവുമില്ലാതെയായിരുന്നെന്നും പാകിസ്താന്റെ എന്തു വിഡ്ഢിത്തരമാണ് ചെയ്തതെന്നും ഇതിന്റെ വിലയെന്താണെന്നും അറിയുമെന്നും ഹന്സ്രാജ് പറഞ്ഞു.
Post Your Comments