KeralaLatest NewsNews

മഹാലക്ഷ്മിക്ക് പിന്നില്‍ ഗണേഷ് കുമാറോ? ശശീന്ദ്രനെ കുറ്റവിമുക്തനാക്കുന്നതിനെതിരെ കോടതിയെ സമീപിച്ച സ്ത്രീക്ക് പിന്നിലാര് ?

തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കുന്നതിനെതിരെ സിജെഎം കോടതിയെയും പിന്നീട് ഹൈക്കോടതിയെയും സമീപിച്ച മഹാലക്ഷ്മി എന്ന സ്ത്രീക്ക് പിന്നില്‍ ആരെന്ന തര്‍ക്കം മുറുകുന്നു. തികച്ചും സാധാരണക്കാരിയായ ഒരു സ്ത്രീ ഉന്നത അഭിഭാഷകരെ വച്ചു കേസ് നടത്തുന്നതെങ്ങനെയെന്നും ഇതിനുപിന്നില്‍ ആരാണെന്നും ചോദ്യം ഉയര്‍ന്നു. ശശീന്ദ്രനു പിന്നാലെ മന്ത്രിസ്ഥാനം പോയ തോമസ് ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ബി.വി. ശ്രീകുമാറിന്റെ വീട്ടിലെ സഹായിയായിരുന്നു ഇവരെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

എന്നാല്‍, മുന്‍മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ വിശ്വസ്തനാണു ശ്രീകുമാറെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. എന്‍സിപി സംസ്ഥാന നിര്‍വാഹകസമിതി അംഗം പ്രദീപ് പാറപ്പുറം ഗണേഷിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. ഇത്തരം സംഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതും കേരളീയസമൂഹത്തിനു നാണക്കേടുണ്ടാക്കുന്നതുമാണെന്നു പരാതിയില്‍ പ്രദീപ് പറഞ്ഞു. മഹാലക്ഷ്മിയെപ്പോലൊരു വീട്ടമ്മയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചന അന്വേഷിക്കണം. ഗണേഷ്‌കുമാര്‍ എംഎല്‍എ, സര്‍ക്കാര്‍ അഭിഭാഷകന്‍, ഒട്ടേറെ കേസുകളില്‍ പ്രതിയായ എറണാകുളം ജില്ലയിലെ രാഷ്ട്രീയക്കാരന്‍ എന്നിവരുടെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യമെല്ലാം പുറത്തുവരുമെന്നും പരാതിയില്‍ പറയുന്നു.

എന്‍സിപി നേതാവ് തോമസ് ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ബി.വി. ശ്രീകുമാറിന്റെ വീട്ടിലെ സഹായിയായിരുന്നു ഇവരെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ മറ്റൊരു ആരോപണവും ഉയര്‍ന്നുവരാന്‍ തുടങ്ങി. ഗണേഷ് കുമാറിനെതിരെയാണ് ആ ആരോപണം. എന്‍സിപിയുടെ രണ്ട് എംഎല്‍എമാരും കേസില്‍പെട്ടതോടെ ഗണേഷിനെ മന്ത്രിയാക്കാനുള്ള നീക്കം എന്‍സിപി നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. ഇടമലയാര്‍ കേസില്‍ ഉള്‍പ്പെടെ മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകനാണ് മഹാലക്ഷ്മിക്കു വേണ്ടി ഹാജരായതെന്നും ഗണേഷിനെതിരെ വിരല്‍ചൂണ്ടുന്നവര്‍ ആരോപിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button