Latest NewsKeralaNews

മന്ത്രിമാരുടെ ധൂര്‍ത്തില്‍ പിതാവിന്റെ ലാളിത്യം ഓര്‍മ്മിപ്പിച്ച് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍

കൊച്ചി: മുന്‍ മന്ത്രി കാട്ടിയ ലാളിത്വത്തിന്റെ മാതൃക ഓര്‍മ്മിപ്പിച്ച് മുന്‍ മുഖ്യമന്ത്രിയുടെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രിയും സ്പീക്കറും വിവാദത്തിലായ കണ്ണട സംഭവത്തില്‍ വിവാദം കത്തിപ്പടരുന്നതിനിടയിലാണ് ഇത്തരം ഒരു പോസ്റ്റ്. മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോന്റെ മകന്‍ ഡോ. വി രാമന്‍ കുട്ടിയുടേതാണ് അനുസ്മരണം.

read also: കണ്ണട വിവാദത്തില്‍ ചരിത്രം ഓര്‍മ്മിപ്പിച്ച് എന്‍ എസ് മാധവന്‍

ഒരിക്കല്‍ അദ്ദേഹത്തിന്റെ വാച്ചു ഡല്‍ഹിയില്‍ വെച്ച കേടായി. പേഴ്‌സണല്‍ സ്റ്റാഫിനോട് നന്നാക്കാന്‍ സമയം കിട്ടാത്തതിനാല്‍ എച്ച്എംടിയുടെ മറ്റൊരു വാച്ചു വാങ്ങി വരാന്‍ ആവശ്യപ്പെട്ടു. സ്വര്‍ണ്ണ ചെയിനോട് കൂടിയ 500 രൂപയുടെ മനോഹരമായ വാച്ചായിരുന്നു അദ്ദേഹം വാങ്ങി വന്നത്. ഇതു കണ്ട് ക്ഷോഭിച്ച അദ്ദേഹം ഈ വാച്ച് തിരിച്ചയച്ച ശേഷം തന്റെ വരുമാനത്തിന്റെ പരിധിയില്‍ നില്‍ക്കുന്ന വാച്ച് വാങ്ങിവരാന്‍ ആവശ്യപ്പെടുകയും തിരിച്ചുപോയയാള്‍ നൂറു രുപയുടെ വാച്ചു വാങ്ങി വരികയും ചെയ്‌തെന്ന രാമന്‍കുട്ടി അനുസ്മരിക്കുന്നു. അന്നു മന്ത്രിമാര്‍ക്ക് 1000 രൂപ പോലും ശമ്പളമില്ലായിരുന്നെന്നും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button