KeralaLatest NewsNews

അച്ഛൻ കടുത്ത മദ്യപാനി: മനംമടുത്ത് പതിനാലുകാരി ചെയ്തതിങ്ങനെ

തിരുപ്പതി: അച്ഛന്റെ മദ്യപാനത്തില്‍ മനംമടുത്ത പതിനാലുകാരി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലാണ് സംഭവം. മദ്യവിരുദ്ധ പ്രചരണ പരിപാടികളില്‍ പങ്കെടുത്തിരുന്ന ലങ്ക ഭാര്‍ഗവി എന്ന പെണ്‍കുട്ടിയാണ് എലിവിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തത്. പത്താംക്ലാസ് വിദ്യാർഥിയായിരുന്നു ലങ്ക ഭാർഗവി. മദ്യപിച്ച് വീട്ടിലെത്തിയ പിതാവ് പെൺകുട്ടിയെ മർദിച്ചു ഇതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയത്.

പെണ്‍കുട്ടി സ്ഥിരമായി മദ്യവിരുദ്ധ പ്രചരണ പരിപാടികളില്‍ പങ്കെടുക്കാറുണ്ടായിരുന്നുവെന്ന് സബ് ഇന്‍സ്പെക്ടര്‍ ബി.വി.ആര്‍.രാജു പറയുന്നു. അച്ഛന്റെ മദ്യപാനം പെൺകുട്ടിയെ വല്ലാതെ അലട്ടിയിരുന്നു. പെൺകുട്ടിയുടെ പിതാവ് ലങ്ക ശ്രീനിവാസൻ പ്രതിവായി മദ്യപിക്കുകയും വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നതായ് അയൽവാസികൾ പറയുന്നു.

അമ്മയേയും തന്നെയും ഉപദ്രവിക്കുന്ന പിതാവിനോട് ലങ്ക പലതവണ മദ്യപാനം നിർത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ തയ്യാറായിരുന്നില്ല. എന്നാല്‍ ജനുവരി 31ന് രാത്രി ഇയാള്‍ മദ്യപിച്ചെത്തുകയും ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്തു. ബഹളം അവസാനിച്ചതിനു ശേഷം പിതാവിനോട് മദ്യപാനം അവസാനിപ്പിക്കുമെന്നു വാക്കു തരാന്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടു.

എന്നാല്‍ സമ്മതിക്കാതെ വന്നപ്പോള്‍ എലി വിഷം കഴിച്ചു. പിറ്റേദിവസം സ്കൂളിലെത്തിയ ഭാര്‍ഗവി വയറുവേദനിക്കുന്നു എന്നു പറഞ്ഞതിനെ തുടര്‍ന്ന് സ്‌കൂൾ അധികൃതർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മരണമൊഴിയിലും തന്റെ പിതാവ് മദ്യപാനം അവസാനിപ്പിക്കണമെന്നായിരുന്നു പെൺകുട്ടി ആവശ്യപ്പെട്ടത്. ചികിത്സയിലിരിക്കെ പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button