Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsGulf

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത : ഈ വര്‍ഷം മുതല്‍ യുഎഇയില്‍ ശമ്പള വര്‍ദ്ധനവ്

യു.എ.ഇ: ഫിനാൻസ് നിയമം എന്നീ മേഖലകളിൽ യു.എ.ഇയിൽ ജോലിചെയ്യുന്നവരുടെ ആവശ്യകത ഈ വർഷം വർധിക്കും. ശമ്പളം ഉയരാനും സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പ്രാദേശിക സാമ്പത്തിക വെല്ലുവിളികൾ മറികടക്കാൻ ബിസിനസ്സുകാർ തങ്ങളുടെ വിപണികളെ വികസിപ്പിക്കുന്നതിനാൽ സെയിൽസ് പ്രൊഫഷണലുകളുടെ ആവശ്യകത നിലനിൽക്കും.

പ്രാദേശിക അനുഭവവും ജി.സി.സി പൗരന്മാരുമായ പ്രൊഫഷണലുകൾക്ക് ആവശ്യകത കൂടും. 2018 ൽ യു.എ.ഇ. ജീവനക്കാർക്ക് ശരാശരി ശമ്പളം ഒരു ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷ. ആരോഗ്യ, പ്രൊഫഷണൽ സേവനങ്ങൾ, പൊതു ഭരണകൂടം, ഈ മേഖലകളിൽ ജോലി സാദ്ധ്യതകൾ കൂടുന്നതോടെ പല മേഖലകളേയും ഇത് ബാധിക്കും.

ഡിജിറ്റൽ ജോലികൾക്ക് സാദ്ധ്യത കൂടും. പ്രതേകിച്ച് വിവരസാങ്കേതികവിദ്യ, ഡാറ്റ വിശകലനം, കൃത്രിമ ഇന്റലിജൻസ്, നാനോടെക്നോളജി, ബയോടെക്നോളജി തുടങ്ങിയ മേഖലകൾ. അതിനാൽ ജീവനക്കാർ ആവിശ്യയപ്പെടുന്ന ശമ്പളം നൽകാനും കമ്പനികൾ നിരബന്ധിതരാകും. ഇതോടെ പുത്തൻ ജോലി സാധ്യതകളാണ് യു.എ.ഇയിൽ തുറക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button