തിരുവനന്തപുരം: ചികിത്സയ്ക്കായി ധനമന്ത്രി ഡോ.തോമസ് ഐസക് സർക്കാരിൽ നിന്ന് വാങ്ങിയത് 1.2 ലക്ഷം രൂപ. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്കും സ്പീക്കര്പി.ശ്രീരാമകൃഷ്ണനും പിന്നാലെയാണ് ഐസക് ചെലവിട്ട കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13 മുതല്‍ 27 വരെ 15 ദിവസം നീണ്ട ചികിത്സയ്ക്കാണ് 1,20,048 രൂപ ചിലവാക്കിയത്.
Read Also: കണക്കിലെ കളിയുമായി തോമസ് ഐസക് വീണ്ടും ജനങ്ങളെ പറ്റിക്കുന്നു-ബി.ജെ.പി
മരുന്നിനായി 21,990 രൂപയും മുറിവാടക 79,200 രൂപയുമാണ്. ചികിത്സക്കിടെ 14 തോര്‍ത്തുകള്‍ വാങ്ങാന്‍ ചെലവിട്ട 195 രൂപയും സർക്കാരിൽ നിന്ന് തന്നെയാണ് വാങ്ങിയിരിക്കുന്നത്. 250 രൂപയുടെ തലയിണയും വാങ്ങി.
Post Your Comments