അബുദാബി: എല്ലാ സ്കൂള്‍ ബസ്സുകളിലും സിസിടിവി കാമറകള്‍ സജ്ജീകരിക്കണമെന്ന നിയമം പാലിക്കാതിരുന്ന അബുദാബിയിലെ സ്വകാര്യ സ്കൂളിന് കോടതി പിഴയിട്ടത് ഒരു ലക്ഷം ദിര്‍ഹം. സ്കൂള്‍ ബസ്സിലെ സി.സി.ടി.വി കാമറ ഫൂട്ടേജ് ആവശ്യപ്പെട്ടപ്പോഴാണ് ബസ്സില്‍ അത്തരമൊരു സംവിധാനം രുക്കിയിട്ടില്ലന്ന് പോലിസ് മനസ്സിലാക്കുന്നത്. ഇതേത്തുടര്‍ന്ന് സ്കൂളിനെതിരേ നിയമലംഘനത്തിന് കേസെടുക്കുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കുറ്റത്തിനാണ് സ്കൂള്‍ അധികൃതര്‍ക്കും സ് ജീവനക്കാര്‍ക്കുമെതിരേ പോലിസ് കേസെടുത്തത്.
വിദ്യാര്‍ഥികളെ സ്കൂളിലേക്കും തിരിച്ചും കൊണ്ടുവിടുന്ന വാഹനങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്ന് വിദ്യാഭ്യാസ-ഗതാഗത വകുപ്പുകള്‍ 2011ല്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. സ്വകാര്യസ്കൂളിലെ വിദ്യാര്‍ഥികള്‍ വാഹനത്തില്‍ വച്ച് അടിപിടിയുണ്ടാക്കിയതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ നല്‍കിയ പരാതിയാണ് സ്കൂളിന് പിഴ ചുമത്തുന്നതിലേക്ക് നയിച്ചത്. ബസ്സില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തങ്ങളുടെ മകനെ മര്‍ദ്ദിച്ചുവെന്നാരോപിച്ചായിരുന്നു രക്ഷിതാക്കളുടെ പരാതി. പരാതിയെക്കുറിച്ച് അന്വേഷിച്ച പോലിസ് ഉദ്യോഗസ്ഥര്‍ ബസ് ജീവനക്കാരെയും സ്കൂള്‍ അധികൃതരെയും ചോദ്യം ചെയ്തു. സ്കൂള്‍ കുട്ടികളെ വാഹനത്തില്‍ കൊണ്ടുപോവുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ സ്കൂള്‍ അധികൃതര്‍ അവഗണനയും അലംഭാവവും കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അബുദാബി ക്രിമിനല്‍ കോടതി പിഴ ചുമത്തിയത്.
ബസ് യാത്രക്കിടെ ചില കുട്ടികളും ജീവനക്കാരും മറ്റുള്ളവരെ അക്രമിക്കുകയും മോശമായി പെരുമാറുകയും മറ്റും ചെയ്യുന്നത് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സ്കൂള് ബസ്സില്‍ കാമറകള്‍ ഘടിപ്പിക്കാന്‍ അബൂദബി തീരുമാനിച്ചത്. ബസ്സിന്റെ സീറ്റുകളുടെ എണ്ണം അുസരിച്ച് മൂന്ന് കാമറകള്‍ വരെ സജ്ജീകരിക്കണമെന്നും അതിലെ ദൃശ്യങ്ങള്‍ സ്കൂള്‍ അധികൃതര്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് 2011ലെ നിയമം അനുശാസിക്കുന്നത്. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, ബസ് ജീവനക്കാരെ വെറുതെവിടുകയുമുണ്ടായി. കേസില്‍ സ്കൂളില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കാനും രക്ഷിതാക്കള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
Post Your Comments