CricketLatest NewsNewsSports

തന്റെ ശിക്ഷണത്തില്‍ ലോകകപ്പ് നേടിയ കൗമാര ടീമിനെക്കുറിച്ച് ദ്രാവിഡിന് പറയാനുള്ളത്

അണ്ടര്‍19 ക്രിക്കറ്റ് ലോകപ്പില്‍ ഇന്ത്യ വീണ്ടും തങ്ങളുടെ രാജ്യത്ത് എത്തിച്ചിരിക്കുകയാണ്. ശക്തരായ ഓസ്‌ട്രേലിയയ്ക്ക് എതിരെ ഓപ്പണര്‍ മന്‍ജോത് കല്‍റയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ്(101) ഇന്ത്യയ്ക്ക് ആധികാരിക ജയം സമ്മാനിച്ചത്. ഇന്ത്യ എട്ട് വിക്കറ്റിന് ആണ് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. ഇന്ത്യയുടെ വന്‍ മതില്‍ രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തിലാണ് ടീം ഇന്ത്യ കൗമാരക്കപ്പ് സ്വന്തമാക്കിയത്. ടീമിന്റെ കാര്യത്തില്‍ അഭിമാനമുണ്ടെന്നായിരുന്നു വിജയത്തിനു ശേഷം രാഹുല്‍ ദ്രാവിഡ് പറഞ്ഞത്.

എന്റെ കുട്ടികളുടെ അദ്ധ്വാനത്തില്‍ എനിക്ക് അഭിമാനമുണ്ട്. അവരെ ഓര്‍ത്ത് സന്തോഷിക്കുന്നു. കിരീടനേട്ടം ഒരു നല്ല ഓര്‍മ്മയായി അവശേഷിക്കും. പക്ഷേ ഭാവിയില്‍ അവര്‍ക്ക് ഒരുപാട് സ്വന്തമാക്കാനുണ്ട്. ടീമിനോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി- രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

shortlink

Post Your Comments


Back to top button