KeralaLatest NewsNews

ഹിന്ദുസ്ഥാൻ ലാറ്റക്സ് സ്വകാര്യവൽക്കരണം: വാർത്തകൾ അടിസ്ഥാന രഹിതമെന്ന് വി.മുരളീധരൻ

ന്യൂഡല്‍ഹി•പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് സ്വകാര്യവൽക്കരിക്കുന്നതായുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ബി.ജെ.പി.ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ. ഇത്തരത്തിലുള്ള വാർത്തകളുടേയും ജീവനക്കാർ സമരപരിപാടികളിലേക്ക് പോകുന്നതിന്റെയും പശ്ചാത്തലത്തിൽ ഡൽഹിയിൽ ബി.എം.എസ്. നിവേദക സംഘത്തോടൊപ്പം കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലിയെ കണ്ട്ഹിന്ദുസ്ഥാൻ ലാറ്റക്സ് സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ ആശങ്ക അറിയിച്ചതിനെ തുടർന്ന് അത്തരത്തിലുള്ള ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്ന് അരുൺ ജെയ്റ്റ്ലി പറഞ്ഞതായി അദ്ദേഹം പറഞ്ഞു.

തൊഴിലാളിവിരുദ്ധമായ ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കില്ല.സ്വകാര്യവൽക്കരണം സംബന്ധിച്ച് നീതി ആയോഗ് ചില ശുപാർശകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ അക്കാര്യം ഇതുവരെ ധനകാര്യ വകുപ്പിന്റെ പരിഗണനക്കു പോലും വന്നിട്ടില്ല. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ കേന്ദ്ര സർക്കാർ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും ധനമന്ത്രി അറിയിച്ചതായി വി.മുരളീധരൻ പ്രസ്താവനയിൽ അറിയിച്ചു.

ഹിന്ദുസ്ഥാൻ ലാറ്റക്സ് സാകാര്യവൽക്കരിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള നിവേദനവും വി.മുരളീധരൻ ധനമന്തിക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button