ഔറംഗബാദ്: ത്വലാഖ് പോലുള്ള ഇസ്ലാമിക നിയമങ്ങളില്‍ ഇടപെടാന്‍ ഒരു സര്‍ക്കാറിനും അവകാശമില്ലെന്ന് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ശനിയാഴ്ച ഔറംഗാബാദില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഖുര്‍ആന്‍ വഴി അനുവദിക്കപ്പെട്ട ത്വലാഖ് വേണ്ടെന്ന് വെയ്ക്കാൻ സർക്കാരിന് അവകാശമില്ല. മുത്തലാഖ് നിരോധ ബില്‍ ലോക്സഭയില്‍ ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയിരുന്നു. എന്നാല്‍ നിയമത്തില്‍ പ്രതിപക്ഷം ഭേദഗതികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല.
സ്ത്രീ സംഭരക്ഷണവും സുരക്ഷയുമാണ് ലക്ഷ്യമെങ്കിൽ മുത്തലാഖ് നിരോധിക്കുകയല്ല വേണ്ടത്. ഇതിനായി മുസ്ലിം സമുദായത്തെയും പുരോഹിതന്മാരെയും വിശ്വാസത്തിലെടുക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments