
ന്യൂഡല്‍ഹി: വടക്കന്‍ ആഫ്രിക്കയിലെ ഗിനിയന്‍ ഉള്‍ക്കടലിലുള്ള ബെനിന്‍ തീരത്തിനടുത്ത് വച്ച് 22 ഇന്ത്യക്കാരുമായി പോയ ഇന്ത്യന്‍ ചരക്കു കപ്പല്‍ കാണാതായി. കാണാതായത് മുംബയ് ആസ്ഥാനമായ ആഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. എന്നാല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ കയറ്റിയ കപ്പല്‍ നൈജീരിയന്‍ കടല്‍ കൊള്ളക്കാര്‍ റാഞ്ചിയതാകാമെന്ന് കപ്പല്‍ ഉടമസ്ഥര്‍ പറഞ്ഞു.
കപ്പല്‍ കണ്ടെത്തുന്നതിന് നൈജീരിയയിലെയും ബൈനിനിലെയും അധികാരികളെ നൈജീരിയന്‍ തലസ്ഥാനത്തുള്ള ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇരുരാജ്യങ്ങളും കപ്പല്‍ കണ്ടെത്തുവാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമായുള്ള പ്രവര്‍ത്തനങ്ങള്‍ സംയുക്തമായി നടത്തി വരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
read also: ഒമാനില്‍ ഇന്ത്യന്‍ ചരക്കുകപ്പല്‍ മുങ്ങി
കാണാതായ കപ്പലിനെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അത് അധികൃതരെ അറിയിക്കണമെന്ന് വടക്കന്‍ ആഫ്രിക്കന്‍ സമുദ്രാതിര്‍ത്തിയിലുള്ള എല്ലാ ജലയാനങ്ങളോടും നൈജീരിയന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments