Latest NewsNewsIndia

രണ്ട് ഭാര്യമാരെയും ഉപേക്ഷിക്കാനായില്ല : അവസാനം മരിയയുടെ നിര്‍ബന്ധം അവരുടെ കൊലയിലേയ്ക്ക് നയിച്ചു : കൊലപാതകത്തില്‍ ഫിസിയോ തെറാപിസ്റ്റ് കുടുങ്ങിയത് ഇങ്ങനെ

ന്യൂഡല്‍ഹി: ഭാര്യയെക്കൊന്ന് മൃതദേഹം കട്ടിലിന് അടിയില്‍  ഒളിപ്പിച്ച യുവാവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഫിസിയോ തെറാപ്പിസ്റ്റായ സുരേഷ് സിംഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുരേഷ് സിംഗിന്റെ രണ്ടാം ഭാര്യയായ മരിയ മസിഹിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ആദ്യ ഭാര്യക്കൊപ്പം ജീവിക്കാനാണ് രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ലതയെയു മരിയയെയും ഒരേ സമയത്താണ് സുരേഷ് വിവാഹം ചെയത്ത്. എന്നാല്‍ ലതയ്‌ക്കൊപ്പം താമസിക്കാന്‍ മരിയ അനുവദിച്ചില്ല. ഇതോടെയാണ് ഇയാള്‍ കടുംകൈ ചെയ്യാന്‍ തയ്യാറായത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.

ജനുവരി 11 നാണ് മരിയെ വീട്ടില്‍ വെച്ച് തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നത്. മരണം ഉറപ്പു വരുത്തിയതിനുശേഷം മൃതദേഹം കിടക്കയുടെ അടിയില്‍ സൂക്ഷിക്കുകയായിരുന്നു. പിന്നീട് ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ വീട്ടില്‍ നിന്നും കടന്നുകളഞ്ഞു. മൃേേതദഹം അഴുകി തുടങ്ങിയതോടെയാണ് മരണ വിവരം പൊലീസ് അറിഞ്ഞത്.

2012 ല്‍ ഫെയ്‌സ് ബുക്ക് വഴിയാണ് മരിയയുമായി സുരേഷ് പരിചയപ്പെടുന്നത്. പിന്നീട് രണ്ടുപേരും തമ്മില്‍ പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിക്കുകയും ചെയ്തു. മരിയയുമായി സുരേഷിനുള്ള ബന്ധം അറിയാത്ത ഇയാളുടെ വീട്ടുകാര്‍ 2015 ല്‍ ലതയുമായുള്ള വിവാഹം നടത്തി. എന്നാല്‍ വിവാഹത്തെക്കുറിച്ചുള്ള വിവരം സുരേഷ് മരിയയെ അറിയിച്ചിരുന്നില്ല.

ഇതിനിടെ ലതയെ വിവാഹം ചെയ്ത വിവരം മരിയ അറിയുകയും തന്നെയും വിവാഹം കഴിക്കാന്‍ മരിയ സുരേഷിനെ നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് സുരേഷ് മരിയയെ വിവാഹം ചെയ്യുകയും മരിയ സാവിത്രി മെഹ്‌റ എന്ന് പേര് മാറ്റുകയും ചെയ്തു. ഇതിനിടെ ഭര്‍ത്താവ് വിവാഹം കഴിച്ച കാര്യം ലത അറിഞ്ഞു. ഇതോടെ ഭര്‍ത്താവിനെ വീണ്ടു കിട്ടാന്‍ ശരിക്കും ഇവര്‍ ശ്രമം നടതതി. മരിയയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ സുരേഷിനോട് ലത ആവശ്യപ്പെട്ടു.

എന്നാല്‍, രണ്ട് പേരെയും ഒരുമിച്ച് കൊണ്ടുപോകാനായിരുന്നു സുരേഷിന് താല്‍പ്പര്യം. എന്നാല്‍, മരിയ ലതയെ കാണാന്‍ പോലും അനുവദിക്കാത്ത വിധത്തില്‍ ഇടപെട്ടു. ഇതോടെ ലതയെ ഉപേക്ഷിക്കാന്‍ മരിയയും നിരന്തരം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മരിയയെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയും അവരെ കൊലപ്പെടുത്തുകയും ചെയ്തതായി സുരേഷ് പൊലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button