പെഷാവർ•സ്വകാര്യ ചടങ്ങിൽ അവതരണത്തിനു വിസമ്മതിച്ച നടിയെ പാക്കിസ്ഥാനിൽ വെടിവച്ചു കൊലപ്പെടുത്തി. പ്രമുഖ പഷ്ത്വ നാടക നടിയും ഗായികയുമായ സുംബുൾ ഖാനെയാണ് ഖൈബർ പഷ്തൂണ്ക്വ പ്രവിശ്യയിൽ അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയത്. ഒരു സ്വകാര്യ ചടങ്ങിൽ പരിപാടി അവതരിപ്പിക്കണമെന്ന ആവശ്യം നിരസിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. നടി പ്രതികരണമറിയിച്ച ഉടൻ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.നടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷം ആരംഭിച്ചിട്ടുണ്ട്. പ്രതികളിൽ ഒരാൾ മുൻ പോലീസ് ഉദ്യോഗസ്ഥനാണെന്നു റിപ്പോർട്ടുകളുണ്ട്. മറ്റൊരാൾ പഷ്ത്വ ഗായിക ഗസാല ജാവേദിന്റെ മുൻ ഭർത്താവാണ്.ഇവർക്കായുള്ള അന്വേഷം തുടങ്ങിയതായ് പോലീസ് അറിയിച്ചു.
Post Your Comments