ബെയ്ജിങ്: “നല്ല അയല്‍ബന്ധവും സൗഹൃദവുമാണ് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുമായി ആഗ്രഹിക്കുന്നതെന്നും രാജ്യത്തിന്റെ പരമാധികാരത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും” ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി.’ചൈന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്’ പുറത്തിറക്കുന്ന മാസികയിൽ എഴുതിയ ലേഖനത്തിലാണ് വാങ് യി ഇക്കാര്യം വ്യക്തമാക്കിയത്. ചൈനീസ് വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്.
രണ്ട് പരമ്പരാഗത സംസ്കാരങ്ങളെന്ന നിലയിലും അയല്‍ക്കാരെന്ന നിലയിലും ഇന്ത്യയും ചൈനയും അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. ദോക് ലാമില്‍നിന്ന് ഇന്ത്യ സൈന്യത്തെയും യുദ്ധസന്നാഹങ്ങളും പിന്‍വലിച്ചത് ചൈനയുടെ നയതന്ത്ര നീക്കത്തിന്റെ ഫലമാണ്. ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ മുഖാമുഖമെത്തിയ ദോക് ലാ സംഘര്‍ഷത്തില്‍ ഏറ്റവും നിയന്ത്രണത്തോടെയാണ് ചൈനീസ് സൈന്യം പെരുമാറിയതെന്നും ഇന്ത്യയുമായി ചൈനയ്ക്കുള്ള മികച്ച നയതന്ത്ര ബന്ധമാണ് ഇതിനു കാരണമെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.
Read also ;ദുബായില്‍ ഇന്ന് കാര്‍ രഹിത ദിനം; ഇത് മാതൃകയാക്കേണ്ട തീരുമാനം
Post Your Comments