കോഴിക്കോട്: സാമൂഹികപരമായും വിദ്യാഭ്യാസപരമായും പുരോഗതി കൈവരിച്ചിട്ടും മലബാര്‍ മേഖലയില്‍ ശൈശവ വിവാഹങ്ങള്‍ കുറയുന്നില്ല. വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളിലായി പോയവര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്തത് നൂറിലേറെ ശൈശവ വിവാഹങ്ങളാണ്
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം മലപ്പുറം ജില്ലയിലാണ് കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മലബാര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. വയനാടും കാസര്‍കോടുമാണ് തൊട്ടുപിന്നില്‍. മലപ്പുറം ജില്ലയില്‍ മാത്രം കഴിഞ്ഞവര്‍ഷം 90 ബാലിക വിവാഹ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് കണക്കുകള്‍ പറയുന്നത്.
കാസര്‍കോടും കോഴിക്കോടും…
കഴിഞ്ഞവര്‍ഷം മലപ്പുറം ജില്ലയില്‍ മാത്രം 90 ശൈശവ വിവാഹ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോഴിക്കോട്-12, വയനാട്-24, കാസര്‍കോട്-15 കണ്ണൂര്‍-5 എന്നിങ്ങനെയാണ് മറ്റു ജില്ലയിലെ കണക്കുകള്‍.
മുസ്ലീംങ്ങളും എസ്ഇ എസ്ടി വിഭാഗവും…
കൂടുതല്‍ ബാലവിവാഹങ്ങള്‍ നടക്കുന്നത് മുസ്ലീംങ്ങള്‍ക്കിടയിലും എസ്ഇ എസ്ടി വിഭാഗങ്ങള്‍ക്കിടയിലുമാണ്. പെണ്‍കുട്ടികള്‍ക്ക് 15 വയസ് ആകുമ്പോഴേക്കും വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിയമപ്രകാരം പെണ്‍കുട്ടിക്ക് 18 വയസും ആണ്‍കുട്ടിക്ക് 21 വയസുമാണ് വിവാഹപ്രായം.
മലപ്പുറം ജില്ലയിലെ ചില പ്രത്യേക മേഖലകളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഈ രീതിയില്‍ മാറ്റംവരികയും ചെയ്തു. പക്ഷേ, കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം നൂറിനടുത്ത് എത്തിയത് ഗൗരമേറിയതാണെന്നാണ് സാമൂഹ്യപ്രവര്‍ത്തകരുടെ അഭിപ്രായം.
Post Your Comments