പൂനെ സിറ്റിയുമായുള്ള മത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ പൂനെ ആരാധകര്‍ കൈയ്യേറ്റം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മൂഡിയകളില് വൈറലായിരുന്നു. സംഭവത്തില്‍ ഇപ്പോള്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇടപെടുകയാണ്. വിഷയത്തെ സംബ്ന്ധിച്ച് എഫ് സി പൂനെ സിറ്റിയുമായും മറ്റ് ടീമുകളുമായും ബന്ധപ്പെട്ട് ആരാധകര്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുമെന്നും ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
പൂനെയ്ക്കെതിരായ മത്സരത്തിന് ശേഷം നടന്ന സംഭവം ദൗര്‍ഭാഗ്യകരമാണ്. മത്സരത്തിന് മുമ്പ് പൂനെ ടീം മികച്ച രീതിയിലുള്ള സ്വീകരണമാണ് തന്നത്, അത് കൊണ്ട് യഥാര്‍ത്ഥ പൂനെ ആരാധകര്‍ ഇത്തരത്തില്‍ പെരുമാറുകയില്ല,’ പ്രസ്താവനയില്‍ പറയുന്നു.
ഈ സീസണില്‍ ഒരുപാട് പേര് ടീമിനൊപ്പം സഞ്ചരിച്ച് കളി കാണാനെത്തുന്നുണ്ട്. ഈ സീണില്‍ സഞ്ചരിക്കുന്ന ആരാധകര്‍ വളരെയധികം കൂടിയിട്ടുമുണ്ട് എന്നത് ടീമിന് എറെ ഗുണകരമായിട്ടുണ്ട്. പൂനെയിലുണ്ടായതുപോലെയുള്ള അനിഷ്ട സംഭവങ്ങള്‍ അതിനെ പ്രതികൂലമായി ബാധിക്കും. അത് കൊണ്ട് തന്നെ ടീമുകളുമായി ആലോചിച്ച് മികച്ച സുരക്ഷ ഉറപ്പുവരുത്തുമെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഉറപ്പു നല്കി.
Post Your Comments