Latest NewsNewsTechnology

ഫേസ്ബുക്ക് ജനങ്ങള്‍ക്ക് മടുത്തു : ഇതിനുള്ള കാരണങ്ങള്‍ നിരത്തി ഫേസ്ബുക്ക് അധികൃതര്‍

 

ന്യൂയോര്‍ക്ക് : ലോകത്തെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്നായ ഫേസ്ബുക്കില്‍ ആളുകള്‍ ചിലവഴിക്കുന്ന സമയം കുറഞ്ഞതായി കമ്പനി വെളിപ്പെടുത്തി. കണക്കു പ്രകാരം ഒരു ദിവസം ലോകമെമ്പാടും നിന്നുള്ള ഉപയോക്താക്കളുടെ കണക്കു നോക്കിയാല്‍ 50 ലക്ഷം മണിക്കൂര്‍ കുറച്ചാണ് ഫേസ്ബുക്കില്‍ അവര്‍ അടുത്ത നാളുകളില്‍ ചിലവഴിച്ചിരിക്കുന്നത്. ഫേസ്ബുക്കിന്റെ പുതിയ തീരുമാനങ്ങളാണ് ഇതിനു വഴിവച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. സ്ഥിരമായി അല്‍ഗോരിതം മാറ്റുന്നത് ഉപയോക്തക്കാളെ ബുദ്ധിമിട്ടിലാക്കുന്നുണ്ട്.

വാര്‍ത്ത പുറത്തു വിട്ടതോടെ ഫേസ്ബുക്കിന്റെ ഓഹരികളുടെ വില നാലു ശതമാനം ഇടിഞ്ഞു. പക്ഷേ, താമസിയാതെ തിരിച്ചു കയറി. കഴിഞ്ഞ വര്‍ഷത്തെ അവസാന മൂന്നു മാസത്തെ ലാഭം 20 ഇരുപതു ശതമാനം (ഏകദേശം 4.26 ബില്ല്യന്‍ ഡോളര്‍) വര്‍ധിച്ചതായി കമ്പനി വെളിപ്പെടുത്തിയിരുന്നു. ഈ കാലയളവില്‍ മൊത്തം വരുമാനം 13 ബില്ല്യന്‍ ഡോളര്‍ ആണ്. ഫേസ്ബുക്കിന്റെ ജോലിക്കാരുടെ എണ്ണവും വര്‍ധിച്ച് 25,105 ആയി.

എന്തായിരുന്നു ഫേസ്ബുക്ക് കൊണ്ടുവന്ന പ്രധാന മാറ്റം

വൈറലായ വിഡിയോയും മറ്റും ഫേസ്ബുക്കിലൂടെ ആവശ്യത്തിലധികം പ്രചാരം നല്‍കുന്നതു കുറയ്ക്കുകയാണ് അവര്‍ ചെയ്തത്. അതു മൂലമാണ് ഫേസ്ബുക്കില്‍ ജനങ്ങള്‍ ചിലവഴിക്കുന്ന സമയം കുറഞ്ഞത്. ഇത്തരം കണ്ടെന്റിനു പകരം, ഉപയോക്താവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായുള്ള സമ്പര്‍ക്കം വര്‍ധിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. താത്കാലികമായി ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന സമയം കുറഞ്ഞുവെങ്കിലും ഇത് കാലക്രമത്തില്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഫേസ്്ബുക്ക് കരുതുന്നത്. കൂടുതല്‍ അര്‍ഥവത്തായ രീതിയില്‍ ആളുകളുടെ സമയം ചിലവഴിക്കാനാണ് തങ്ങള്‍ ഈ തീരുമാനം എടുത്തതെന്നാണ് കമ്പനി പറയുന്നത്. തെറ്റായ വാര്‍ത്തകള്‍ക്ക് തങ്ങളിലൂടെ ആവശ്യത്തിലധികം പ്രാധാന്യം കിട്ടുന്നതു തടയാനുമാകുമെന്നും അവര്‍ പറയുന്നു.

ഫാമിലി ആന്‍ഡ് ഫ്രെണ്‍ഡ്സിനു കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് സമൂഹത്തിനും ഗുണകരമാകുമെന്നാണ് അവര്‍ പറയുന്നത്. താമസിയാതെ പ്രാദേശിക വാര്‍ത്തകള്‍ കൂടുതലായി എത്തിക്കാനും ഫേസ്ബുക്ക് ശ്രമിക്കും.

ഫേസ്്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിന്റെയും വാട്സാപ്പിന്റെയും പ്രവര്‍ത്തന രീതിയിലും ഈ വര്‍ഷം കാര്യമായ മാറ്റം കൊണ്ടുവന്നേക്കും. വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോമിലുള്ള കമ്പനിയുടെ ഒക്ക്യുലസ് ഹാര്‍ഡ്വെയറിനും പുതുജീവന്‍ നല്‍കിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button