ഇസ്ലാമാബാദ്: പാക്കിസ്ഥാന് സര്‍ക്കാരിന്റെ ഒരു ചാനല്‍ യൂട്യൂബ് സസ്പെന്റ് ചെയ്തു. കോപി റൈറ്റ് നിയമ പ്രകാരമാണ് പാക് ചാനലിനെ യുട്യൂബ് സസ്പെന്റ് ചെയ്തത്. തന്റെ കണ്ടന്റ് അനുവാദമില്ലാതെ പാക് ചാനല്‍ ഉപയോഗിച്ചു എന്ന യുവാവിന്റെ പരാതിയെ തുടര്‍ന്നാണ് ചാനല്‍ യൂട്യൂബ് സസ്പെന്റ് ചെയ്തത്.
യാത്രാവിവരണങ്ങളിലൂടെ ശ്രദ്ധേയനായ ഇര്ഫാന് ജുനെജോയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. വടക്ക് പടിഞ്ഞാറ് മലകളിലൂടെയുള്ള തന്റെ യാത്രാവിവരണത്തിലെ ഭാഗം പാക് യൂട്യൂബ് ചാനല്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. പാക്കിസ്ഥാനിലെ കുടുംബ സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വീഡിയോ ചാനല്‍ പ്രസിദ്ധീകരിച്ചത്.
തന്റെ ഫൂടേജ് ഉപയോഗിക്കുന്നതിനെ കുറിച്ച് ഗവണ്മെന്റ് തന്നോട് ഒന്നും ചോദിച്ചിട്ടില്ലെന്ന് ജുനെജോ പുറഞ്ഞു. അതേ സമയം വീഡിയോയ്ക്ക് ജുനെജോയ്ക്ക് കടപ്പാട് നല്‍കിയിരുന്നുവെന്ന് പാക് സര്‍ക്കാര്‍ മീഡിയ സെല്‍ കൊര്‍ഡിനേറ്റര്‍ സിഗാം അബ്ബാസ് പറഞ്ഞു. എന്നാല്‍ കടപ്പാട് നല്കിയാല് വീഡിയോ ഉപയോഗിക്കാം എന്നല്ല അര്‍ത്ഥം എന്ന് ജുനെജോ പറയുന്നു.
Post Your Comments