കൊച്ചിയിൽ ലോഡ്ജിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റയാളെ ആരും തിരിഞ്ഞുനോക്കിയില്ലെന്ന വാര്‍ത്ത തെറ്റെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. അഭിഭാഷക മാത്രമാണ് അപകടത്തില്‍പെട്ടയാളെ രക്ഷിക്കാന്‍ ഇടപെട്ടതെന്ന വാദം തെറ്റാണെന്ന് ഇവർ പറയുന്നു. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ നിരത്തിയാണ് ഇവർ പറയുന്നത്.
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയവര് അപകടം നടന്ന് മിനിറ്റുകള്‍ക്കം പരിക്കേറ്റ സജിയെ ആശുപത്രിയിലെത്തിച്ചതായും പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തവുമാണ്. പരിക്കേറ്റ സജിയെ അപകടം നടന്ന് 9 മിനിറ്റിനകം തന്നെ കാറില്‍ കയറ്റാനായി.
read also: പരിക്കേറ്റയാളെ രക്ഷിച്ച സ്ത്രീക്ക് നന്ദി പറഞ്ഞ് ജയസൂര്യ
സിസിടിവി ദൃശ്യങ്ങളിൽ അപകടം നടന്നയുടനെ സ്ഥലത്തുണ്ടായിരുന്ന കൂടുതല്‍ പേര് രക്ഷാപ്രവര്‍ത്തനം നടത്തുന്നതും വ്യക്തമാണ്. അപകടത്തിന്റെ ആദ്യ അങ്കലാപ്പില്‍ നിന്ന് മുക്തമായ ഉടനെ ഇടപെട്ടുവെന്ന് സജിയെ രക്ഷിക്കാന്‍ ഇടപെട്ട ഷൈന്‍ ഫിലിപ്പും ഷംനാദും പറയുന്നു. കൊച്ചിയിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ ജൂഡി ഫെർണാണ്ടസും, ഭർത്താവ് ചാൾസ് ഫെർണാണ്ടസുമാണ് തിരക്കേറിയ റോഡിലൂടെ സ്വകാര്യ ആശുപത്രിയിൽ സജിയെ എത്തിച്ചത്.
Post Your Comments