കറാച്ചി: പാകിസ്താനില്‍ ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്ത മന്ത്രി മൂന്നു തവണ ഭാര്യക്കു നേരെ വെടിയുതിര്‍ത്തതായി പൊലീസ് റിപ്പോര്‍ട്ട്. മന്ത്രിയുടെ വസതി പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്തെ ചിത്രങ്ങളും വിരലടയാളവും പരിശോധിച്ചു. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. ഇവയില്‍ നിന്നെല്ലാം ആത്മഹത്യയാണെന്ന് വ്യക്തമായതായും െപാലീസ് പറഞ്ഞു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നിയിച്ചതെന്ന് പൊലീസ് കരുതുന്നു.
പാകിസ്താന് പീപ്ള്‍സ് പാര്‍ട്ടി അംഗമാണ് ബിജാരണി. മുന്‍ എം.പിയും പത്രപ്രവര്‍ത്തകയുമാണ് ഫാരിഹ. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയാണെന്ന വിവരമുള്ളത്. സംഭവ സ്ഥലത്തു നിന്നുള്ള തെളിവുകളുടെയും ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്ട്ടിെന്റയും അടിസ്ഥാനത്തില്‍ മന്ത്രി ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം അതേ ആയുധമുപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
സിന്ധ് പ്രവിശ്യയിലെ പ്ലാനിങ് ആന്‍ഡ് ഡെവലപ്മെന്റ് മന്ത്രിയായ മിര്‍ ഹസാര്‍ ഖാന് ബിജാരണി(71)യാണ് ഭാര്യ ഫാരിഹ റസാക്കിനെ വെടിവെച്ചു കൊന്നശേഷം ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച സ്വവസതിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ ഇരുവെരയും കെണ്ടത്തുകയായിരുന്നു. ഇവരുടെ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൊലപാതകമാണെന്നായിരുന്നു പ്രാഥമിക നിഗമനം.
Post Your Comments