Latest NewsKeralaNews

എ.കെ ശശീന്ദ്രനെതിരെ പരാതി നല്‍കിയ യുവതിയെ കണ്ടെത്തി

തിരുവനന്തപുരം: ഫോൺവിളി കേസിൽ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ രണ്ടുവട്ടം  ഹര്‍ജി നല്‍കിയ മഹാലക്ഷ്മിയെ കണ്ടെത്തി. മഹാലക്ഷ്മി തോമസ് ചാണ്ടിയുടെ പി.എ ആയ ശ്രീകുമാറിന്റെ വീട്ടിലെ സഹായിയാണ് നിലവില്‍. അതേസമയം മഹാലക്ഷ്മിയുടെ ഹര്‍ജി സ്വന്തം നിലയ്‌ക്കെന്നും ഹര്‍ജിക്ക് പിന്നില്‍ ശ്രീകുമാറിന് പങ്കില്ലെന്നും മകള്‍ വ്യക്തമാക്കി.

തോമസ് ചാണ്ടിയുടെ പെഴ്സണല്‍ സെക്രട്ടറി ശ്രീകുമാറിന്റെ മക്കളെ നോക്കുന്ന തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ മഹാലക്ഷ്മിയുടെ ഹര്‍ജിക്ക് പിന്നില്‍ ശ്രീകുമാറിന് പങ്കില്ലെന്നും സ്വന്തം നിലക്കാണ് ഹര്‍ജി നല്‍കിയതെന്നുമാണ് ഇവരുടെ മകള്‍ വ്യക്തമാക്കുന്നത്.

ഫോണ്‍ വിളി കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി അത് തള്ളിയിരുന്നു. തുടര്‍ന്ന് കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കി കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തനിക്ക് പ്രായപൂര്‍ത്തിയായ മകളുണ്ടെന്നും മൊത്തം സ്ത്രീകളുടെയും സുരക്ഷയുടെ വിഷയമാണെന്നും അതിനാല്‍ തന്നെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത് ശരിയല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഭയം മൂലമാണ് കേസിലെ പരാതിക്കാരിയായ മാദ്ധ്യമ പ്രവര്‍ത്തക ആരോപണത്തില്‍ നിന്ന് പിന്മാറിയതെന്നും ഹര്‍ജിയില്‍ പറയുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button