ദുബൈ: യുഎഇയില്‍ വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അമ്മയ്ക്കും മകള്‍ക്കും ഒന്നര വര്‍ഷം തടവ് ശിക്ഷ. കല്‍ബ ക്രിമിനല്‍ കോടതിയാണ് ജിസിസി സ്വദേശികളായ അമ്മയ്ക്കും മകള്‍ക്കും ജയില്‍ ശിക്ഷ വിധിച്ചത്. വീട്ടുജോലിക്കാരിയുടെ സ്പോണ്‍സറും ശിക്ഷിക്കപ്പെട്ട യുവതിയുടെ ഭര്‍ത്താവുമായ വ്യക്തിക്ക് 3000 ദിര്‍ഹം പിഴയും കോടതി ചുമത്തി. കൊല്ലപ്പെട്ട യുവതിയുടെ കുടുംബം ദയാധനം സ്വീകരിക്കുകയും പ്രതികള്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തതിനലാണ് കൊലപാതക കുറ്റമായിട്ടും ശിക്ഷ ഇളവ് ചെയ്തത്.
വീട്ടില്‍ ഒരു വനിതയ്ക്ക് അടിയന്തര സഹായം വേണമെന്നും ആംബുലന്‍സ് അയക്കണമെന്ന് ആവിശ്യപ്പെട്ട് പ്രതിയായ യുവതി പോലീസില്‍ വിളിച്ചിരുന്നു, എന്നാല്‍, ആംബുലന്‍സ് എത്തിയപ്പോഴേക്കും വീട്ടുജോലിക്കാരിയായ യുവതി മരിച്ചിരുന്നു. ഇതായിരുന്നു അന്വേഷണത്തിലേക്ക് വഴിവെച്ചത്. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന പൂര്‍ത്തിയാക്കി. പരിശോധനയില്‍ യുവതിയുടെ ശരീരത്തില്‍ വിവിധ സ്ഥലങ്ങളില്‍ ശക്തമായ ക്ഷതമേറ്റതിന്റെ പാടുകള്‍ കണ്ടെത്തി. അതോടെ മരണത്തില്‍ ദുരൂഹതയുണഅടെന്ന് പോലീസിന് വ്യക്തമായി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ കുടുംബത്തെ കുറിച്ചും മോശം അഭിപ്രായം ലഭിച്ചിരുന്നു. ഇതിന് മുന്‍പും നിരവധി ജോലിക്കാര്‍ ഇവിടെ വന്നിട്ടുണ്ടെങ്കിലും ആരുംതന്നെ ഇവിടെ തുടര്‍ന്നില്ല. ഇവര്‍ മരണപ്പെട്ട യുവതിയെ ശാരീരികമായും മാനസികമായും നിരന്തരം ഉപദ്രവിച്ചിരുന്നു.
തുടര്‍ന്ന് ഇരുവരെയും പോലീസ് ചോദ്യംചെയ്തു. അതോടെ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയായ യുവതിയും മകളും ജോലിക്കാരിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായ് മൊഴിയില്‍ പറയുന്നു. കുറ്റം ഒളിപ്പിക്കാന്‍ ശ്രമിച്ചതിന് പ്രതിയായ യുവതിയുടെ ഭര്‍ത്താവിനെതിരെയും കേസെടുത്തിരുന്നു.
Post Your Comments