KeralaLatest NewsNews

കണ്ണടയില്‍ കുടുങ്ങി സ്പീക്കറും

തിരുവനന്തപുരം: കണ്ണടയില്‍ കുടുങ്ങി എല്‍.ഡി.എഫ് സര്‍ക്കാര്‍. ആരോഗ്യമന്ത്രി ശൈലജടീച്ചര്‍ക്ക് ശേഷമാണ് സ്പീക്കറും കണ്ണട വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. സ്പീക്കര്‍ രാമകൃഷ്ണന്റെ കണ്ണട വാങ്ങിയ വകയില്‍ 49900 രൂപയാണ് കൈപ്പറ്റിയത്. ചികിത്സാ ചെലവിനത്തില്‍ 425594 രൂപയും കൈപ്പറ്റിയതായി ആര്‍.റ്റി.ഐ രേഖ വ്യക്തമാക്കുന്നു.

ലെൻസിന് വേണ്ടി 45000രൂപയും ഫ്രെയിമിന് വേണ്ടി 4900 രൂപയുമാണ് കൈപ്പറ്റിയിരിക്കുന്നത്. നേരത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ കണ്ണടയ്‌ക്ക് വേണ്ടി വൻതുക കൈപ്പറ്റിയതും വിവാദമായിരുന്നു.

ഇതിന് പുറമെ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ചികിത്സാ ചെലവിലേക്കായി സ്പീക്കർ നാലേകാൽ ലക്ഷം രൂപ കൈപ്പറ്റിയെന്നും നിയമസഭാ സെക്രട്ടറിയേറ്റ് രേഖ വ്യക്തമാക്കുന്നു. എന്നാൽ ഇത് എന്തിനാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കുന്ന ബില്ലുകൾ നിയമസഭയിലെ കണക്കുകളിൽ ലഭ്യമല്ലെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button