Latest NewsKeralaNews

കണ്ണട വിവാദം: രസകരമായ മറുപടിയുമായി സ്പീക്കര്‍

തിരുവനന്തപുരം: വില കൂടിയ കണ്ണട വാങ്ങിയ സംഭവത്തില്‍ വിവാദമാക്കാന്‍ എന്താണുള്ളതെന്ന് മനസ്സിലാവുന്നില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു. താന്‍ അത്തരത്തില്‍ ആര്‍ഭാട ജീവിതം നയിക്കുന്നയാളല്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഇത്രയും വിലയുള്ള ലെന്‍സ് വാങ്ങിയതെന്നും അയ്യായിരം രൂപയില്‍ താഴെയുള്ള ഫ്രെയിം മാത്രമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കര്‍ രാമകൃഷ്ണന്റെ കണ്ണട വാങ്ങിയ വകയില്‍ 49900 രൂപയാണ് കൈപ്പറ്റിയത്. ചികിത്സാ ചെലവിനത്തില്‍ 425594 രൂപയും കൈപ്പറ്റിയതായി ആര്‍.റ്റി.ഐ രേഖ വ്യക്തമാക്കുന്നു. ലെന്‍സിന് വേണ്ടി 45000രൂപയും ഫ്രെയിമിന് വേണ്ടി 4900 രൂപയുമാണ് കൈപ്പറ്റിയിരിക്കുന്നത്. നേരത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ കണ്ണടയ്ക്ക് വേണ്ടി വന്‍തുക കൈപ്പറ്റിയതും വിവാദമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button