മുംബൈ:മുംബൈയിലെ ദാദർ സ്റ്റേഷനിൽ സബർബൻ ട്രെയിനില്‍ തീപിടിത്തം. ആളപായമില്ല. ഉടൻ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വേഗം കുറഞ്ഞ് ഒാടിയിരുന്ന ട്രെയിനിലെ ചില കോച്ചുകളിൽനിന്ന് ഇതിനിടെ പലരും ചാടുകയും ചെയ്തു.
തീപിടിച്ച കോച്ചിൽ യാത്രക്കാരുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് മറ്റു ട്രെയിനുകൾ വിവിധയിടങ്ങളിൽ നിർത്തിയിടുകയും പിന്നീട് ഇതര ലൈനുകളിലൂടെ കടത്തിവിടുകയും ചെയ്തു.
വെള്ളിയാഴ്ച രാത്രി 9.24നാണ് ഛത്രപതി ശിവജി ടെർമിനസിൽനിന്ന് താനെയിലേക്കുള്ള ട്രെയിനിന്റെ ഒരു കോച്ചിൽ അടിഭാഗത്തുനിന്ന് തീപടർന്നത്. ബ്രേക്കിലുണ്ടായ തകരാറിനെ തുടർന്നാണ് തീയും പുകയുമുണ്ടായത്. 12 കോച്ചുള്ള ട്രെയിനിന്റെ ഏതാണ്ട് ഒമ്പതു കോച്ചുകൾ സ്റ്റേഷന് പുറത്തുകടന്നപ്പോഴാണ് ഇത് യാത്രക്കാരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി.
Post Your Comments