
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഉത്തർപ്രദേശ് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ. അയോധ്യയിൽ രാമക്ഷേത്രം പണിയുന്ന കാര്യം ചർച്ച ചെയ്യാനായി സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം രാമക്ഷേത്രം നിർമിക്കുമെന്ന പ്രതിജ്ഞയെടുത്ത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധിപേരാണ് വിമർശനവുമായി രംഗത്തെത്തിയത്.
ജനുവരി 28ന് അഖിൽ ഭാരതീയ സമഗ്ര വിചാർ എന്ന സംഘടന സംഘടിപ്പിച്ച ചടങ്ങിൽ, രാമക്ഷേത്ര നിർമാണത്തിലെ പ്രശ്നങ്ങളും പരിഹാരവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നതിനായാണ് സൂര്യകുമാർ ശുക്ല ക്ഷണിക്കപ്പെട്ടത്. ഇതിനിടെയായിരുന്നു പ്രതിജ്ഞയെടുക്കൽ നടന്നത്.
സംഭവം ചർച്ചയായതോടെ ഇതിന് പ്രതികരണവുമായി സൂര്യകുമാർ ശുക്ല രംഗത്തെത്തി. സമുദായിക ഐക്യത്തിനായാണ് ചടങ്ങിൽ പ്രതിജ്ഞ ചൊല്ലിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments