Latest NewsIndiaSentiment Meter PollBUDGET-2018

കേന്ദ്ര ബജറ്റിനെ വിമർശിച്ച് ശിവസേന

ന്യൂ ഡൽഹി ; കേന്ദ്ര ബജറ്റിനെ വിമർശിച്ച് ശിവസേന. “2019ല്‍ നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബജറ്റാണ് ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി അവതരിപ്പിച്ചത്. ജിഎസ്ടി, നോട്ട് നിരോധനം, ഗുജറാത്ത് തെരഞ്ഞെടുപ്പിലെ തിരിച്ചടി എന്നീ കാരണങ്ങൾക്കൊണ്ട് ഇത്തരമൊരു ബജറ്റിന് ബിജെപി നിർബന്ധിതരാകുകയായിരുന്നുവെന്നു” ശിവസേന വിമർശിച്ചു.

”തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് വ്യവസായത്തിൽനിന്നും കർഷകരിലേക്കും ആരോഗ്യമേഖലയിലേക്കും വിദ്യാഭ്യാസത്തിലേക്കും ബിജെപി സർക്കാർ ചുവടുമാറ്റിയത്. വിളനഷ്ടം നേരിട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും അവരുടെ വായ്പകൾ എഴുതി തള്ളണമെന്നും ശിവസേന ദീർഘകാലമായി ആവശ്യപ്പെടുന്നതാണെന്നും ഇത് ഇപ്പോഴാണ് മോദി സർക്കാർ തിരിച്ചറിയുന്നത് എന്ന്” ശിവസേന എംപി അരവിന്ദ് സാവന്ത് പറഞ്ഞു.

Read also ;കേന്ദ്ര ബജറ്റിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button