ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു.. രാജ്യത്തെ 50 കോടി ആളുകൾക്ക് ഗുണം ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. ഒരു കുടുംബത്തിന് അഞ്ചുലക്ഷം രൂപയുടെ സഹായം കിട്ടുന്ന പദ്ധതി 10 കോടി കുടുംബങ്ങളിലെ 50 കോടി പേര്‍ക്കാണ് ഇത് ഗുണകരമാകുമെന്നും നടപ്പിലാകുമ്ബോള്‍ ലോകത്തെ ഏറ്റവും വലിയ ചികിത്സാപദ്ധതിയാകും ഇതെന്ന് പറഞ്ഞു. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച രണ്ടു പുതിയ പദ്ധതികളിലാണ് ഇത് വരുന്നത്.
മത്സ്യബന്ധന മേഖലയ്ക്കും മൃഗസംരംക്ഷണ മേഖലയ്ക്കും 10,000 കോടി ബജറ്റില്‍ വകയിരുത്തി. മുള അധിഷ്ടിത മേഖലകള്‍ക്ക് 1290 കോടി രൂപ, കാര്‍ഷിക വിപണികള്‍ക്കായി 2000 കോടി എന്നിവ വകയിരുത്തി. നീതി ആയോഗും സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തി വിളകള്‍ക്കു താങ്ങുവില ഉറപ്പാക്കുമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. താങ്ങുവിലയിലെ നഷ്ടം കേന്ദ്ര സര്‍ക്കാര്‍ നികത്തും. കര്‍ഷകര്‍ക്ക് ചെലവിന്റെ അന്‍പതു ശതമാനമെങ്കിലും കൂടുതല്‍ വരുമാനം ലഭ്യമാക്കുന്നത് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ബജറ്റില്‍ ജെയ്റ്റ്ലി വ്യക്തമാക്കി.
Post Your Comments