Latest NewsNewsInternational

റിപ്പബ്ലിക്കന്‍ അംഗങ്ങളുമായി പോയ ട്രെയിന്‍ ട്രക്കുമായി കൂട്ടിയിടിച്ചു; അപകടത്തില്‍ ഒരാള്‍ മരിച്ചു

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ അംഗങ്ങളുമായി പോയ ട്രെയിന്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വെര്‍ജീനിയയിലെ ക്രോസെറ്റില്‍ യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളുമായി പോകുകയായിരുന്ന ആംട്രാക് പാസഞ്ചര്‍ ട്രെയിനാണ് ട്രക്കുമായി കൂട്ടിയിടിച്ച് ട്രക്കിലുണ്ടായിരുന്നയാള്‍ മരിച്ചത്.

Read Also: ട്രെയിന്‍ അപകടത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ട്രക്കില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ വാര്‍ഷിക റിട്രീറ്റിനായി ഈ ട്രെയിനില്‍ പടിഞ്ഞാറന്‍ വെര്‍ജീനിയയിലേക്ക് പോകുകയായിരുന്നു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന ആള്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ട്രയിനിലെ രണ്ടു ജീവനക്കാര്‍ക്കും രണ്ടു യാത്രക്കാര്‍ക്കും പരിക്കേറ്റു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button