ജക്കാര്‍ത്ത: മരിച്ച പ്രിയപ്പെട്ടവര്‍ തിരിച്ചുവരും എന്ന പ്രതീക്ഷയില്‍ മൃതദേഹം സംസ്‌ക്കാരിക്കാതെ ബന്ധുക്കള്‍. ഇന്തോനേഷ്യയില്‍ രണ്ടു വര്‍ഷം മുമ്പ് മരിച്ച 50 കാരിയുടെയും കഴിഞ്ഞ ഡിസംബറില്‍ മരിച്ച 85 കാരന്റെയും മൃതദേഹമാണു ബന്ധുക്കള്‍ സംസ്‌ക്കരിക്കാതെ സൂക്ഷിച്ചു വച്ചിരിക്കുന്നത്. 77 കാരിയായ ഹതിദ്ജയെ പരിശോധിക്കാന്‍ എത്തിയ മെഡിക്കല്‍ ഓഫീസറെ ഇവര്‍ വീടിനകത്തു കയറി പരിശോധന നടത്താന്‍ അനുവദിച്ചില്ല.
ഇതില്‍ സംശയം തോന്നിയ അധികൃതര്‍ വീടിനുള്ളില്‍ കയറി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് ഇവരുടെ 85 കാരനായ ഭര്‍ത്താവിന്റെയും 50 കാരിയായ മകളുടെയും മൃതദേഹം കണ്ടെത്തിയത്. മകള്‍ മരിച്ചിട്ടു രണ്ടു വര്‍ഷവും ഭര്‍ത്താവു മരിച്ചിട്ട് ആറുമാസവുമായിരുന്നു. മൃതദേഹങ്ങള്‍ സുക്ഷിച്ചു വച്ച് ഈ വീട്ടില്‍ തന്നെയാണ് അമ്മയും മറ്റു രണ്ടു മക്കളും താമസിക്കുന്നത്.
ദ്രവിച്ചു ദുര്‍ഗന്ധം വമിക്കുന്ന എല്ലു തോലുമായിരുന്നു മൃതദേഹങ്ങള്‍. മൃതദേഹത്തിന്റെ അടുത്തു നിന്നു സുഗന്ധ ദ്രവ്യങ്ങളുടെ നിരവധി കുപ്പികള്‍ കണ്ടെടുത്തു. മൃതദേഹങ്ങള്‍ പിറുപിറുക്കുന്നതു താന്‍ കേള്‍ക്കാറുണ്ട് എന്നും സുക്ഷിച്ചു വച്ചാല്‍ അവര്‍ക്കു ജീവന്‍ വയ്ക്കും എന്നും ഹതിദ്ജ പറയുന്നു. സംഭവത്തില്‍ നിലവില്‍ കേസ് എടുത്തിട്ടില്ല. എന്നാല്‍ ദുരൂഹതയുണ്ടോ എന്ന് അന്വേഷിക്കും എന്നും പോലീസ് പറയുന്നു.
Post Your Comments