കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഒരു സൂപ്പർ താരം ബ്ലാസ്റ്റേഴ്സിൽ

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്തയുമായി അധികൃതർ. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിക്ടര്‍ പുള്‍ഗയുമായി കേരളാ ബ്ലാസ്റ്റേഴ്സ് കരാറിലെത്തി. ടീം അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2014, 2015 സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിനുവേണ്ടി തിളങ്ങിയ താരത്തെ കൊണ്ടുവരുന്നത് വഴി ടീമിന്റെ പ്രകടനം മികച്ചതാക്കാമെന്നാണ് അധികൃതർ കണക്ക് കൂട്ടുന്നത്.

Read Also: രണ്ടാം പകുതിയില്‍ തിരിച്ചടിച്ചതെങ്ങനെ; ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കി ഇയാൻ ഹ്യൂം

പുള്‍ഗ ടീമിലെത്തിയതോടെ കിസീറ്റോയെ റിസര്‍വ്വ് ടീമിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് മാറ്റിയേക്കും. അടുത്ത മത്സരത്തിൽ പുള്‍ഗ കളിക്കുമെന്നാണ് പ്രതീക്ഷ.

Share
Leave a Comment