Latest NewsKeralaNews

ഒരു ബീഡിക്കുറ്റിയില്‍ നിന്നും ലൈറ്ററില്‍ നിന്നും പോലീസ് കണ്ടെത്തിയതു കൊടുംകുറ്റവാളിയെ

പത്തനംതിട്ട: വലിച്ചെറിഞ്ഞൊരു ബീഡിക്കുറ്റിയും ഉപേക്ഷിച്ച ഒരു സിഗരറ്റ് ലൈറ്ററും. പ്രക്കാനത്തെ നടുക്കിയ പീഡനക്കേസില്‍ പ്രതി ചെല്ലദുരൈ(49)യെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടാന്‍ സഹായിച്ചത് ഇവയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് വല്യവട്ടത്ത് തനിച്ചു താമസിക്കുന്ന എണ്‍പതുകാരി അതിക്രൂരമായ പീഡനത്തിന് ഇരയായത്. അവശനിലയിലായ വയോധിക പിറ്റേന്ന് രാവിലെ ഏഴിന് വീടിന് സമീപത്തെ ഇടവഴിയിലൂടെ പോയ സ്ത്രീകളെ വിളിച്ചാണ് താന്‍ ആക്രമിക്കപ്പെട്ട വിവരം അറിയിച്ചത്. സമീപവാസികള്‍ ഇവരെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയിലാക്കി. ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് വയോധികയെ ഉപദ്രവിച്ചതായികണ്ടെത്തിയത്. രണ്ടു പേര്‍ ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന മൊഴി കണക്കിലെടുത്ത് എസ്.എച്ച്.ഓ ടി. ബിജു, എസ്.ഐ. യു. ബിജു, എസ്.പിയുടെ ഷാഡോ പോലീസ് എന്നിവര്‍ അന്വേഷണം ആരംഭിച്ചു. ചുറ്റുവട്ടത്തുള്ള ഏതാനും യുവാക്കളെ ചോദ്യം ചെയ്തു.

ശാസ്ത്രീയ പരിശോധനാ സംഘമെത്തി പ്രതി വലിച്ച ബീഡിയുടെ കുറ്റി, ഉപയോഗിച്ച ലൈറ്റര്‍ എന്നിവ പരിശോധിച്ചു. ഇതിന് പുറമേ ജനാലയുടെ തടികൊണ്ടുള്ള അഴികള്‍ ഇടിച്ചു തകര്‍ത്തപ്പോള്‍ കൂര്‍ത്തിരുന്ന ഭാഗം കൊണ്ട് പ്രതിയുടെ മുതുകില്‍ രണ്ടിടത്ത് പരുക്കേറ്റിരുന്നു. ജനാലയുടെ ഭാഗത്ത് പ്രതിയുടെ രക്തവും തൊലിയും പറ്റിപ്പിടിച്ചു കിടന്നിരുന്നു. ശാസ്ത്രീയ പരിശോധനയില്‍ ഇത് ചെല്ലദുരൈയുടേതാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. തെറുപ്പ് ബീഡിയാണ് പ്രതി ഉപയോഗിച്ചതെന്ന് മനസിലാക്കി ഇതുമായി സമീപത്ത് ബീഡി തെറുക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെപ്പറ്റി ആദ്യ സൂചന ലഭിച്ചു. പ്രത്യേക നിറത്തിലുള്ള ലൈറ്ററാണ് ഇയാള്‍ ഉപയോഗിക്കുന്നതെന്നും മനസിലാക്കി. തുടര്‍ന്ന് സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ചെയ്തതെല്ലാം ഇയാള്‍ പറയുകയായിരുന്നു.

വയോധികയുടെ വീടിന് തൊട്ടടുത്ത പറമ്പിലെ റബര്‍ മരങ്ങളാണ് ഇയാള്‍ ടാപ്പ് ചെയ്തിരുന്നത്. പലപ്പോഴും കണ്ടും സംസാരിച്ചും ചെല്ലദുരൈയും കുടുംബവുമായി വയോധിക പരിചയം ഉണ്ടാക്കിയിരുന്നു. ഭാര്യയും ചെല്ലദുരൈയുമായി വഴക്കും ബഹളവും പതിവായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. പ്രതിയുടെ ഭാര്യ വയോധികയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കിയിരുന്നു. സംഭവം നടക്കുന്നതിന്റെ തലേന്ന് പ്രതിയുടെ ഭാര്യ മാര്‍ത്താണ്ഡത്തേക്ക് പോയിരുന്നു. സംഭവ ദിവസം ഉച്ചയോടെ സമീപത്തെ ഇടവഴിയിലൂടെ പോയ ചെല്ലദുരൈയോട് വയോധിക സുഖവിവരങ്ങള്‍ അന്വേഷിച്ചിരുന്നു. ഇതാണ് വൈകിട്ട് മദ്യപിച്ച ശേഷം വീട്ടില്‍ കയറാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

വീടിന്റെ പിന്നില്‍ രണ്ടു തടി ജനലുകളാണ് ഉള്ളത് ഇതില്‍ ഒരെണ്ണം വഴി ചെല്ലദുരൈ മുമ്പൊരിക്കല്‍ വീട്ടില്‍ കടന്ന് മോഷണം നടത്തിയിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച ചെന്നപ്പോള്‍ ആ ജനല്‍ അടഞ്ഞു കിടക്കുകയായിരുന്നു. രണ്ടാമത്തെ ജനല്‍ പരിശോധിച്ചപ്പോള്‍ അതിന് കൊളുത്തില്ലെന്ന് കണ്ടെത്തിയാണ് അഴികള്‍ തകര്‍ത്ത് അകത്തു കടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button