Latest NewsNewsIndia

യൂണിയന്‍ ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍

2018-19 പൊതു ബജറ്റ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവപതരിപ്പിച്ചു. ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍ അറിയാം..

  • രാജ്യാന്തര കാര്‍ഷികോത്പാദനം ഇരട്ടിയാക്കും.
  • വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും.
  • മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പു വരുത്തും.
  • കാര്‍ഷിക വിപണിക്കായി 2000 കോടി അനുവദിച്ചു.
  • മുള അധിഷ്ടിത മേഖലകള്‍ക്ക് 1290 കോടി രൂപ.
  • മത്സ്യബന്ധന മേഖലകള്‍ക്കും മൃഗസംരക്ഷണ മേഖലകള്‍ക്കും 10,000 കോടി രൂപ അനുവദിച്ചു
  • പാവപ്പെട്ട എട്ട് കോടി സ്ത്രീകള്‍ക്ക് ഗ്യാസ് കണക്ഷന്‍
  • ഒപ്പറേഷന്‍ ഗ്രീന്‍ പദ്ധതിക്ക് 500 കോടി.
  • കന്നുകാലി കര്‍ഷകന് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്.
  • നാല് കോടി ദരിദ്രര്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍.
  • വിളകളുടെ താങ്ങുവില ഒന്നരമടങ്ങാക്കും.
  • 10 കോടി ദരിദ്ര കുടുംബംഗങ്ങള്‍ക്കായി പ്രത്യേക ആരോഗ്യസുരക്ഷാ പദ്ധതി. ചികിത്സയ്ക്കായി ഒരു കുടുംബത്തിന് അഞ്ച ലക്ഷം രൂപയുടെ സഹായം.
  • 24 പുതിയ മെഡിക്കല്‍ കോളേജുകള്‍.
  • ഭവന രഹിതര്‍ക്ക് 2022ന് അകം വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.
  • 4000 കിലോ മീറ്റര്‍ റെയില്‍വേ ലൈനുകള്‍ പുതിയതായി വൈദ്യുതീകരിക്കും.
  • ട്രെയിനുകളില്‍ സിസി ടിവി ക്യാമറകളും വൈഫൈ സംവിധാനവും സ്ഥാപിക്കും.
  • ഈ വര്‍ഷം 9000 കിലോ മീറ്റര്‍ ദേശീയപാത നിര്‍മ്മിക്കും.
  • പൊതു മേഖലയിലെ മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒന്നാക്കും.
  • കോര്‍പ്പറേറ്റ് നികുതി 25 ശതമാനമാക്കി.
  • വരുമാനനികുതിയില്‍ ചികില്‍സാ ചെലവില്‍ ഉള്‍പ്പെടെ ചില ഇളവുകള്‍. ചികില്‍സാ ചെലവില്‍ 40,000 രൂപ വരെ ഇളവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button