Latest NewsNewsIndia

കര്‍ണിസേന നേതാവ് രാജിവെച്ചു

ച​ണ്ഡി​ഗ​ഡ്: ക​ർ​ണി​സേ​ന നേ​താ​വ് സൂ​ര​ജ് പാ​ൽ അ​മു ബി​ജെ​പി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​ നി​ന്നും രാ​ജി​വെ​ച്ചു. ര​ജ​പു​ത് ക​ർ​ണി​സേ​ന​യു​ടെ ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​ണ് അമു. ഇ​തി​നി​ടെ പ​ത്മാ​വ​ത് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ​ങ്ങ​ളെ തു​ട​ർ​ന്ന് പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​മു​വി​ന് ജാ​മ്യം ല​ഭി​ച്ചു. ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യം ന​ൽ​കി​യ​ത്.

റോ​ത്ത​ക്കി​ലെ ആ​ശു​പ​ത്രി​യി​ൽ​ നി​ന്നും ഡി​സ്ജാ​ർ​ജ് ചെ​യ്ത​തി​നുപി​ന്നാ​ലെ​യാ​ണ് അ​മു​വി​ന് ജാ​മ്യം ല​ഭി​ച്ച​ത്. കാ​ല​പം ന​ട​ത്തി​യ​തി​നും പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യ​തി​നും ജ​നു​വ​രി 26 ന് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​യാ​ളെ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച റോ​ത്ത​ക്കി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. നെ​ഞ്ചി​നു വേ​ദ​ന​യെ തു​ട​ർ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്.

ച​രി​ത്ര​വ​സ്തു​ത​ക​ൾ വ​ള​ച്ചൊ​ടി​ച്ചു എ​ന്നാ​രോ​പി​ച്ച് സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി​ക്കും ദീ​പി​ക​ക്കും എ​തി​രെ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​ക​ളു​മാ​യി അ​മു രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ​ത്മാ​വ​തി​ലെ നാ​യി​ക ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ ത​ല​യെ​ടു​ക്കു​ന്ന​വ​ർ​ക്ക് 10 കോ​ടി രൂ​പ​യാ​ണ് ഇ​യാ​ൾ വാ​ഗ്ദാ​നം ചെ​യ്ത​ത്..

shortlink

Related Articles

Post Your Comments

Related Articles


Back to top button