KeralaLatest NewsNews

സമൂഹമാധ്യമത്തില്‍ വ്യാജ പ്രചാരണം: ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ വി.മുരളീധരന്‍ പരാതി നല്‍കി

തിരുവനന്തപുരം•സമൂഹ മാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും കൂടി തെറ്റായ പ്രചാരണം നടത്തി വ്യക്തിഹത്യ നടത്തുന്നതിനെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ ഡിജിപിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി. പ്രഷീദ് പി.എസ് എന്നയാള്‍ക്കും ‘ന്യൂസ് ട്രൂത്ത് ലൈവ്’ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനുമെതിരെയാണ് പരാതി നല്‍കിയത്. ഫെയ്‌സ്ബുക്കില്‍ കൂടി പ്രഷീദ് തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു എന്നും അത് ഓണ്‍ലൈന്‍ മാധ്യമം പ്രസിദ്ധീകരിച്ചുവെന്നും മുരളീധരന്‍ പരാതിയില്‍ പറയുന്നു. യാതൊരു തെളിവിന്റെയും പിന്‍ബലമില്ലാതെ അസത്യം പ്രചരിപ്പിച്ച് പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തിലുള്ള നല്ല അഭിപ്രായവും സ്ഥാനവും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വ്യക്തിപരമായ ജീവിതത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങളാണ് ഫേസ്ബുക്കില്‍ കൂടിയും ഓണ്‍ലൈന്‍ മാധ്യമം വഴിയും ഇവര്‍ പ്രചരിപ്പിച്ചത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്കിലും ഓണ്‍ലൈന്‍ മാധ്യമത്തിലും വന്ന പരാമര്‍ശങ്ങളുടെ കോപ്പി സഹിതമാണ് വി. മുരളീധരന്റെ പരാതി. ഡിജിപി ലോകനാഥ് ബെഹ്‌റയ്ക്കും സൈബര്‍സെല്‍ ഡിവൈഎസ്പിയ്ക്കുമാണ് പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button