Latest NewsKeralaNews

ബസ്‌ ചാര്‍ജ് കൂടും ? സൂചനയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് കൂട്ടുമെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡീസൽ വില വർധന മോട്ടോർ വാഹന വ്യവസായ രംഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. നിരക്ക് കൂട്ടണമെന്ന ആവശ്യം ബസുടമകൾ മുന്നോട്ട് വച്ചിട്ടുണ്ട്​.

കഴിഞ്ഞ ദിവസം താനുമായി നടത്തിയ ചർച്ചയിൽ ബസുടമകൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു. നിരക്ക് വർദ്ധനയില്ലാതെ പിടിച്ചു നിൽക്കാനാവില്ലെന്നാണ് ബസുടമകൾ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിരക്ക് വർദ്ധിപ്പിക്കേണ്ട നടപടിയിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button