ന്യൂഡല്‍ഹി•വിദേശ നിര്‍മ്മിത മൊബൈല്‍ ഫോണുകള്‍ ടി.വി ഘടകങ്ങള്‍ എന്നിവയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഇവയുടെ വില കൂടും. 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമായാണ് മൊബൈല്‍ ഫോണുകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്. 7.5 മുതല്‍ 10 ശതമാനം വരെയായിരുന്ന ചില ടി.വി ഘടകങ്ങളുടെ ഇറക്കുമതി തീരുവ 15 ശതമാനമാക്കുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിട്ടുണ്ട്. മേയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് നടപടി.
വില കൂടുന്നവ
- ടി.വി/മൊബൈല്‍ ഫോണുകള്‍
- ഇലക്ട്രോണിക് ഉത്പന്നങ്ങള്‍
- വീഡിയോ ഗെയിമുകള്‍
- സ്വര്‍ണം,വെള്ളി,വജ്രം
- സ്റ്റോപ് വാച്ച്
- ചെരുപ്പുകള്‍
- വെജിറ്റബിള്‍ ഓയില്‍
- മെഴുകുതിരി
- സിഗരറ്റ്
- സിഗരറ്റ് ലൈറ്റര്‍
- ആഫ്റ്റര്‍ ഷേവ് ഉത്പനങ്ങള്‍
- ജ്യൂസ്
- ദന്തപരിപാലന വസ്തുക്കള്‍
- പട്ടം
- ചൂണ്ട, മീന്‍ വല
- കളിപ്പാട്ടങ്ങള്‍
- അലാറം ക്ലോക്ക്
- മെത്ത, വാച്ചുകള്‍
- വാഹന സ്പെയര്‍ പാര്‍ട്ടുകള്‍
- ടൂത്ത് പേസ്റ്റ്
- സില്‍ക്ക് തുണികള്‍
വില കുറയുന്നവ
- സി.എന്‍.ജി യന്ത്ര ഭാഗങ്ങള്‍
- ഇഷ്ടിക
- ടൈല്‍സ്
- സോളാര്‍ ഗ്ലാസ്
- കശുവണ്ടി
Post Your Comments