Latest NewsNewsGulf

അറ്റ്ലസ് രാമചന്ദ്രന് എപ്പോൾ ജയില്‍ മോചിതനാകാമെന്ന സൂചനയുമായി ഇന്ത്യൻ പീപ്പിൾ ഫോറം

കേന്ദ്രത്തിന്റെ ഇടപെടലോടെ അറ്റ്‌ലസ് രാമചന്ദ്രന് ശാപമോക്ഷം; ഉടന്‍ ജയില്‍ മോചിതനാകാന്‍ സാധ്യതതൃശൂര്‍: ദുബായ് സെന്‍ട്രല്‍ ജയിലില്‍നിന്നു പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ അധികം താമസിയാതെ ജയിൽ മോചിതനാവുമെന്ന് സൂചന. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണു 27 മാസമായി തടവില്‍ കഴിയുന്ന അദ്ദേഹത്തിന്റെ മോചനത്തിന് വഴി തെളിയുന്നത്. മന്ത്രിയുടെ നിര്‍ദേശാനുസരണം യു.എ.ഇ. സര്‍ക്കാരും സെന്‍ട്രല്‍ ബാങ്ക് അധികൃതരുമായി ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരി നടത്തിയ കൂടിയാലോചനയാണ് അസാധ്യമെന്നു കരുതിയ മോചനത്തിനു സാധ്യത തെളിഞ്ഞത്.

ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും അബുദാബിയിലെ ബാങ്ക് ഓഫ് ബറോഡ ശാഖയും ദുബായിലെ റിഫ, ബര്‍ ദുബായ്, നായിഫ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ നല്‍കിയ വണ്ടിച്ചെക്ക് കേസുകള്‍ ഉടന്‍ തീര്‍പ്പാക്കും. അടുത്തമാസം ആദ്യവാരത്തോടെ രാമചന്ദ്രന്‍ ജയില്‍ മോചിതനാകുമെന്നാണു ദുബായിലെ പ്രവാസി സംഘടനയായ ഇന്ത്യന്‍ പീപ്പിള്‍സ് ഫോറത്തിനു ലഭിച്ച വിവരം.ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ഒ. രാജഗോപാല്‍ എം.എല്‍.എയും രാമചന്ദ്രനെ രക്ഷിക്കാനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.

രാമചന്ദ്രനുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന ബി.ജെ.പി. എന്‍.ആര്‍.ഐ. സെല്‍ കണ്‍വീനര്‍ ഹരികുമാറാണ് ഈ നേതാക്കളെ ദുബായിലെ സംഭവവികാസങ്ങള്‍ ധരിപ്പിച്ചത്. പ്രവാസി സെല്ലുകളുടെ ചുമതല വഹിക്കുന്ന ആര്‍.എസ്.എസ്. നേതാവും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറിയുമായ റാം മാധവ് ദുബായിലെത്തിയപ്പോള്‍ പ്രശ്നം അദ്ദേഹത്തെ സെല്‍ ബോധ്യപ്പെടുത്തി. രാം മാധവിന്റെ നിര്‍ദേശപ്രകാരം കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ സുഷമാ സ്വരാജിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഇതിനുശേഷമാണു മന്ത്രി ഇടപെട്ടത്. പ്രവാസി വ്യവസായി ബി.ആര്‍. ഷെട്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇതോടെ വീണ്ടും വഴിതുറന്നു. നേരത്തേ പ്രശ്നത്തില്‍ മധ്യസ്ഥശ്രമം നടത്തിയ അദ്ദേഹം ചിലരുടെ സമ്മര്‍ദത്തെത്തുടര്‍ന്നു പിന്നീടു ശ്രമം ഉപേക്ഷിച്ചിരുന്നു.വണ്ടിച്ചെക്ക് കേസില്‍ ബാങ്കുകള്‍ നല്‍കാനുള്ള പണം നേരിട്ട് നല്‍കാമെന്നു ഷെട്ടി ഏറ്റു. ഇതിനായി മസ്കറ്റിലെ ആശുപത്രികള്‍ 100 കോടി രൂപയുടെ കരാറിന് ഏറ്റെടുക്കാന്‍ ഷെട്ടി വീണ്ടും സമ്മതം മൂളുകയായിരുന്നു.

read also

eastcoastdaily.com/…/atlas-ramachandran-case

shortlink

Related Articles

Post Your Comments

Related Articles


Back to top button