Latest NewsIndiaNews

സുരക്ഷയ്ക്കും സേവനത്തിനും മൂന്ന് ആപ്ലിക്കേഷനുമായി പോലീസ്

തിരുവനന്തപുരം: സുരക്ഷയ്ക്കും പൊലീസ് സേവനങ്ങള്‍ക്കുമുള്ള മൂന്ന് മൊബൈല്‍ ആപ്ലിക്കേഷനുമായി പോലീസ്. ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് ആപ്പുകൾ പുറത്തിറക്കിയത്. പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ അറിയാനും ക്ലിയറന്‍സുകള്‍ ലഭിക്കാനും ഈ ആപ്ലിക്കേഷനുകൾ സഹായിക്കും.

Read Also: എംഎല്‍എയെ അസഭ്യം പറഞ്ഞതിന് പോലീസ് അറസ്റ്റ് ചെയ്തയാള്‍ മരിച്ച നിലയില്‍

സിറ്റിസണ്‍സേഫ്റ്റി’ എന്ന ആപ്ലിക്കേഷന്‍ യാത്രാവേളയിലെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ളതാണ്. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കാന്‍ വെബ്സൈറ്റിലും മൊബൈലിലും പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണ് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സിസ്റ്റം. പൊലീസ് പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാന്‍ ചാറ്റ്ബോട്ട് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന വെര്‍ച്വല്‍ പൊലീസ് ഗൈഡ് ആപ്ലിക്കേഷനാണ് മറ്റൊന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button