കോഴിക്കോട്: ഫോണ്‍കെണി കേസിൽ കുറ്റവിമുക്തനായ മുൻ മന്ത്രി എ കെ ശശീന്ദ്രന് ഭരണത്തിൽ തിരിച്ചെത്തുന്നതിനു മുമ്പ് മുഖ്യമന്ത്രിയുടെ താക്കീത്.മുന്നണി മര്യാദയുടെ അടിസ്ഥാനത്തില്‍ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയില്‍ എടുക്കുമ്പോഴും ഇത്തരത്തിലുള്ള വിഷയങ്ങളില്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും ഇനിയൊരു വിവാദത്തില്‍പെടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ശശീന്ദ്രന് താക്കീത് നല്‍കിയതായാണ് വിവരം.
മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് ?
വകുപ്പില്‍ കൃത്യമായി ശ്രദ്ധിച്ച് നഷ്ടപ്പെട്ട പ്രതിഛായ അതിവേഗം തിരിച്ചുപിടിക്കണമെന്ന സന്ദേശമാണ് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും നല്‍കിയത്. തേന്‍കെണി വിവാദം സിപിഎം സമ്മേളനങ്ങളിലും വന്‍ ചര്‍ച്ചയായതോടെ പ്രതിഛായ മെച്ചപ്പെടുത്തിയില്ലെങ്കില്‍ അടുത്തതവണ മല്‍സരിക്കാന്‍ സീറ്റുണ്ടാവില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാനേതൃത്വവും അനൗദ്യേഗികമായി എന്‍.സി.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഗതാഗത മന്ത്രിയായി തിരച്ചുവരുന്ന ശശീന്ദ്രന് ഇനിയുള്ള സമയം നിര്‍ണ്ണായകമാണ്.ശക്തമായ പ്രവര്‍ത്തനത്തിലൂടെ മികച്ച മന്ത്രിയാണെന്ന് പേരെടുത്തില്ളെങ്കില്‍ അടുത്തതവണ എലത്തൂരില്‍ സീറ്റുണ്ടാകില്ലെന്ന് ഉറപ്പാണ്.ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി ശശീന്ദ്രനോട് ആവശ്യപ്പെട്ടതും കോഴിക്കോട് ജില്ലാകമ്മറ്റിയില്‍നിന്നുള്ള കൃത്യമായ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്.
Post Your Comments