യു.എ.ഇ: ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ അനുവാദിക്കാത്ത അച്ഛനെതിരെ മകള്‍ കോടതിയില്‍. 25 വയസുള്ള മകളാണ് അച്ഛനെതിരെ പരാതിയുമായി യു.എ.ഇ കോടതിയെ സമീപിച്ചിരിക്കുന്നത്. താന്‍ ഒരാളുമായി ഇഷ്ടത്തിലാണെന്നും എനിക്ക് അയാളെ കല്ല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് കോടതിയിലറിയിച്ചപ്പോള്‍ അച്ഛന്‍ അതിനി അനുവാദം നല്‍കിയില്ലെന്നാണ് മകള്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത്.
എന്നാല്‍ തന്റെ ഈ കല്ല്യാണത്തിന് അച്ഛന് മാത്രമാണ് സമ്മതമല്ലാത്തതെന്നും തന്റെ അമ്മയ്ക്ക് ഇക്കാര്യത്ത്യല്‍ പൂര്‍ണ സമ്മതമാണെന്നും മകള്‍ കോടതിയില്‍ പറഞ്ഞു. തന്റെ അച്ഛന്‍ ഈ വിവാഹത്തിന് സമ്മതിക്കാത്തതിനാല്‍ ഇപ്പോള്‍ നിരന്തരം വീട്ടില്‍ തര്‍ക്കങ്ങള്‍ നടക്കുകയാണെന്നും ആര്‍ക്കും ഒരു സമാധാനം ഇല്ലെന്നും യുവതി കോടതിയില്‍ പറയുന്നു. അതോടൊപ്പം പിതാവ് ഇപ്പോള്‍ തന്നോട് കാണിക്കുന്നത് ഗാര്‍ഹിക പീഢനമാണെന്നും യുവതി കോടതിയില്‍ ആരോപിച്ചു. വിവാഹം ചെയ്യേണ്ടുന്ന യു.എ.ഇ നിയമങ്ങള്‍ അനുസരിച്ച്, വിവാഹം ചെയ്യുവാന്‍ ഒരു സ്ത്രീക്ക്, അച്ഛന്റെയും സംരക്ഷകന്റെയും അനുമതി ആവശ്യമാണ്.
Post Your Comments