Latest NewsNewsIndia

കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബി.ജെ.പിയിലേക്ക്

അഗര്‍ത്തല•കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രദ്യോത് മാണിക്യ ദേബ് ബര്‍മ ഉടന്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ ത്രിപുരയിലെ കോണ്‍ഗ്രസിന് കനത്ത ആഘാതമായി.

സംസ്ഥാനത്തെ ബി.ജെ.പിയുടെ തെരഞ്ഞടുപ്പ് ചുമതലയുള്ള നേതാവ് ഹിമാന്ത ബിശ്വ ശര്‍മ ഇന്ന് ദേബ് ബര്‍മയുമായി കൂടിക്കാഴ്ച നടത്തി. ത്രിപുരയുടെ റോയല്‍ ഹൗസിന്റെ മേധാവിയായ ദേബ് ബര്‍മയെ ബി.ജെ.പി നേതാവ് അഗര്‍ത്തലയിലെ വസതിയിലെതിയാണ് കണ്ടത്.

Congres tripuraത്രിപുരയിലെ അവസാന രാജാവായ ബീര്‍ ബിക്രം കിഷോര്‍ മാണിക്യ ബഹാദൂര്‍, ദേബ് ബര്‍മയുടെ മുത്തച്ഛനാണ്.

You may also like:മികച്ച സര്‍ക്കാര്‍ ത്രിപുരയില്‍; കേരളത്തെ വിമര്‍ശിച്ച് യെച്ചൂരി

പഴയ ത്രിപുര രാജ്യത്തെ ഇപ്പോഴത്തെ തലവന്‍ എന്ന നിലയില്‍ സംസ്ഥാനത്തെ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ നല്ല സ്വാധീനമാണ് ദേബ് ബര്‍മയ്ക്കുള്ളത്. അദ്ദേഹം തങ്ങള്‍ക്കൊപ്പം ചേരുന്നത് സംസ്ഥാനത്ത് പാര്‍ട്ടിയുടെ അടിസ്ഥാനം ശക്തിപ്പെടുത്തുമെന്ന് ശര്‍മ പറഞ്ഞു.

ആദിവാസി വോട്ടുകള്‍ നിര്‍ണായകമായ ത്രിപുരയിലെ 60 അംഗ നിയമസഭയിലെ 20 സീറ്റുകള്‍ പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി ഗോത്രവര്‍ഗ രാഷ്ട്രീയപ്പാര്‍ട്ടിയായ ഐ.പി.എഫ്.ടിയുമായി സംഖ്യമുണ്ടാക്കിയിട്ടുണ്ട്. ബി.ജെ.പി 51 സീറ്റുകളിലും ഐ.പി.എഫ്.ടി 9 സീറ്റുകളിലും മത്സരിക്കും.

ആദിവാസി വോട്ടിന്റെ വിഭജനം കഴിഞ്ഞ കാലങ്ങളിൽ ഭരണകക്ഷിയായ സി.പി.ഐ (എം) നെ സഹായിച്ചുവെന്നത് 2013 ലെ തെരഞ്ഞടുപ്പ് ഫലം തെളിയിക്കുന്നു. ഈ 20 സീറ്റുകളില്‍ 18 സീറ്റുകളിലും സി.പി.ഐ.എം വിജയിച്ചു. ഇതില്‍ 7 ഇടങ്ങളില്‍ 2,000 ല്‍ താഴെയായിരുന്നു ഭൂരിപക്ഷം.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന ഹിമന്ത ബിശ്വ ശര്‍മ്മയും ദേവ് ബര്‍മയെ ബി.ജെ.പിയിലേക്ക് അടുപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേരുകയാണെങ്കില്‍ ത്രിപുരയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള അവസരം വരെ ബി.ജെ.പി വാഗ്ദാനം ചെയ്തതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

എന്നാല്‍ എന്റെ ലക്ഷ്യം കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയെന്നത് മാത്രമാണ് എന്നാണ് ദേവ് ബര്‍മയുടെ പ്രതികരണം. ത്രിപുരയിലെ ആദിവാസി ജീവിതങ്ങളെ താറുമാറാക്കുകയും സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാക്കുകയും ചെയ്തത് സി.പി.ഐ.എമ്മിന്റെ ഭരണമാണ്. ഒരു കാലത്ത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മികച്ച വളര്‍ച്ച കാഴ്ച്ചവെച്ച ത്രിപുര ഇന്ന് വളരെ പിന്നിലായതിന് പിന്നിലും സി.പി.ഐ.എമ്മാണ് എന്നും ദേവ് ബര്‍മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button