പത്തനംതിട്ട: തനിച്ച് താമസിക്കുന്ന വയോധികയെ കൈയ്യും കാലും കെട്ടിയിട്ട് പീഡിപ്പിച്ചു .79 വയസുള്ള ഇവരെ ഗുരുതരാവസ്ഥയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പത്തനംതിട്ടയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.
ചൊവ്വാഴ്ച പുലര്‍ച്ചെ വീടിനുള്ളില്‍ അതിക്രമിച്ചുകയറിയ രണ്ടുപേരാണ് തന്നെ ഉപദ്രവിച്ചതെന്ന് ഇവര്‍ മൊഴി നല്കി. കൈയും കാലും കെട്ടിയിട്ട് വായില്‍ തുണിതിരുകിയ ശേഷമാണ് ഇവരെ ഉപദ്രവിച്ചത്. നേരം വെളുത്തിട്ടും ഇവരെ പുറത്തുകാണാഞ്ഞതിനാല് അയല്‍വാസികള്‍ വന്ന് നോക്കി. അപ്പോഴാണ് അവശനിലയില്‍ ഇവരെ കണ്ടത്. ദൂരെ താമസിക്കുന്ന മകളെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് മാറ്റി. അക്രമത്തെ തുടര്‍ന്ന് സമനില നഷ്ടമായി.
അക്രമികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വയോധികയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികാരികള്‍ പറഞ്ഞു. ഇവര്‍ തീവ്രപരിചരണവിഭാഗത്തിലാണ്. മുമ്പും ഈ സ്ത്രീയുടെ വീടിന് നേരെ അക്രമം ഉണ്ടായിട്ടുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു. അന്ന് ജനാല തകര്‍ക്കാനാണ് ശ്രമം ഉണ്ടായത്.
Post Your Comments