Latest NewsIndiaNews

ചലച്ചിത്ര താരങ്ങൾക്ക് ഭീഷണിയുമായി വീണ്ടും സുചി ലീക്ക്‌സ്

സിനിമാ മേഖലയിലുള്ള പലർക്കും സുചിത്ര കാർത്തിക് എന്ന് കേട്ടാൽ ഞെട്ടലാണ്.തമിഴ് പിന്നണി ഗായിക സുചിത്ര കാർത്തിക് പല സിനിമാ താരങ്ങളുടെയും രഹസ്യ ചിത്രങ്ങൾ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു.

നടന്‍ ധനുഷിനെതിരെയായിരുന്നു സുചിത്രയുടെ ആദ്യ ട്വീറ്റ്. പാർട്ടി പങ്കെടുക്കവെ ധനുഷിനൊപ്പം വന്ന ഒരാള്‍ തന്നെ ഒരു പാര്‍ട്ടിയില്‍ വച്ച് ഉപദ്രവിച്ചുവെന്നും ധനുഷിന്റെ യഥാര്‍ഥ മുഖം ലോകത്തിന് മുന്‍പ് തുറന്നു കാട്ടുമെന്നും സുചിത്ര വെല്ലുവിളിച്ചിരുന്നു.

തുടര്‍ന്ന് സുചിത്രയുടെ അക്കൗണ്ടില്‍ നിന്ന് പല താരങ്ങളുടെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വന്നു.ആന്‍ഡ്രിയ, അനിരുദ്ധ്, ഹന്‍സിക, തൃഷ, ചിന്‍മയി ശ്രീപാദ എന്നിവരുടെ ചിത്രങ്ങളാണ് ട്വിറ്ററില്‍ പ്രചരിച്ചത്. സംഭവം വിവാദമായതോടെ തന്റെ എക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്നാണ് സുചിത്ര പറഞ്ഞത്. ഔദ്യോഗിക എക്കൗണ് മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍ സുചിത്രയുടെ മാനസികാവസ്ഥ ശരിയല്ലെന്ന് ഭര്‍ത്താവ് കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോള്‍ സുചി ലീക്ക്‌സ് എന്ന പേരില്‍ അനവധി എക്കൗണ്ടുകളാണ് ട്വിറ്ററില്‍. പ്രശസ്തരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഈ എക്കൗണ്ടുകള്‍ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. സുചിത്രയുടെ ഔദ്യോഗിക അക്കൗണ്ടിന് ഉണ്ടായിരുന്നതിനേക്കാള്‍ ഫോളോവേഴ്‌സ് ഫേക്ക് എക്കൗണ്ടുകള്‍ക്കുണ്ട്. താരങ്ങളുടെ മുഖം മൂടി പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ വലിച്ചു കീറുമെന്നാണ് ഭീഷണി.എന്നാൽ സുചിത്ര സൈബർ പോലീസിൽ പരാതി നൽകിയെന്നാണ് ഭർത്താവ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button