തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ നിന്നും മുന്‍മന്ത്രി ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ കീഴ്ക്കോടതി വിധിയൈ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയ ആള്‍ക്കെതിരെ ഡിജിപിക്ക് പരാതി. ഹര്‍ജിക്കാരിയായ വെള്ളൂര്‍ സ്വദേശിനി മഹാലക്ഷ്മിക്കെതിരെ എന്‍സിപി നിര്‍വാഹക സമിതിയംഗം പ്രദീപ് പാറപ്പുറമാണ് പരാതി നല്‍കിയിരിക്കുന്നത്. മഹാലക്ഷ്മിയുടെ ഹര്‍ജിയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇവരെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ സിജെഎം കോടതി കുറ്റ വിമുക്തനാക്കിയ എകെ ശശീന്ദ്രനെതിരെ കോടതിയിലാണ് മഹാലക്ഷ്മി ഹര്‍ജി നല്‍കിയിരിക്കുന്നത്. കീഴ്ക്കോടതി വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഫേണ്കെണി കേസില്‍ ശശീന്ദ്രനെതിരെ പരാതി കൊടുത്ത മാധ്യമപ്രവര്‍ത്തക പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ പരാതി പിന്‍വലിക്കുന്നത് അനുവദിക്കരുതെന്നും ഭീഷണിപ്പെടുത്തിയാണ് പരാതി പിന്‍വലിപ്പിച്ചതെന്നുമാണ് മഹാലക്ഷ്മി ഉന്നയിക്കുന്ന വാദം.
Post Your Comments